Cloudburst: കാർ​ഗിലിൽ മേഘവിസ്ഫോടനം; രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും

Kargil Cloudburst: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉത്തരാഖണ്ഡിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് പ്രവചിച്ചിട്ടുണ്ട്. മുംബൈയിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 01:20 PM IST
  • രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ റോഡ്, റെയിൽ വഴിയുള്ള ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്
  • ശനിയാഴ്ച രാവിലെ, ജമ്മു കശ്മീരിലെ കാർഗിലിൽ മേഘവിസ്ഫോടനമുണ്ടായി
  • ഉത്തരാഖണ്ഡിലെ പുരോലയിലും മേഘവിസ്ഫോടനം ഉണ്ടായി
Cloudburst: കാർ​ഗിലിൽ മേഘവിസ്ഫോടനം; രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും

ശക്തമായ മഴയിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ നാശം വിതക്കുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉത്തരാഖണ്ഡിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് പ്രവചിച്ചിട്ടുണ്ട്.

മുംബൈയിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ റോഡ്, റെയിൽ വഴിയുള്ള ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ, ജമ്മു കശ്മീരിലെ കാർഗിലിൽ മേഘവിസ്ഫോടനമുണ്ടായി. ഇത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

ഉത്തരാഖണ്ഡിലെ പുരോലയിലും മേഘവിസ്ഫോടനം ഉണ്ടായി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബദരീനാഥ്, യമുനോത്രി ദേശീയ പാത ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ​ഗതാ​ഗതം സ്തംഭിച്ചു. റൂർക്കി, ലക്‌സർ, ഭഗവാൻപൂർ, ഹരിദ്വാർ എന്നിവിടങ്ങളിലെ 71 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 81 കുടുംബങ്ങൾ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറിയതായാണ് റിപ്പോർട്ട്.

മണ്ണിടിച്ചിലിനെത്തുടർന്ന് ചമോലി ജില്ലയിലെ ബദരിനാഥ് ദേശീയപാതയിൽ നന്ദപ്രയാഗിനും ബദരിനാഥിനുമിടയിൽ അഞ്ചിടങ്ങളിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഗൈർസെയ്‌നിനടുത്തുള്ള കലിമതിയിൽ റോഡ് ഒലിച്ചുപോയതിനാൽ കർണപ്രയാഗ്-ഗൈർസൈൻ ദേശീയ പാതയും അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് ഉത്തരകാശി ജില്ലയിലെ ധാരാസു ബാൻഡിന് സമീപം റോഡ് ​ഗതാ​ഗതം തടസ്സപ്പെട്ടു. ഋഷികേശ്-യമുനോത്രി ദേശീയ പാത അടച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വെള്ളപ്പൊക്കബാധിത പ്രദേശങ്ങളെ "ദുരന്ത സാധ്യത" മേഖലകളായി പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് മാസത്തേക്കുള്ള വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകളും മറ്റ് സർക്കാർ കുടിശ്ശികകളും വായ്പകളും അടയ്ക്കാൻ സമയം നീട്ടി നൽകി. ദുരന്തബാധിത പ്രദേശങ്ങളിൽ സർവേ നടത്തി അടിയന്തരമായി ദുരിതാശ്വാസ തുക വിതരണം ചെയ്യുമെന്ന് ധമി പറഞ്ഞു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വെള്ളപ്പൊക്ക നിവാരണ പദ്ധതി സർക്കാർ ആവിഷ്‌കരിച്ച് വരികയാണെന്നും ഡ്രെയിനേജ്, ചെറിയ കലുങ്കുകൾ എന്നിവയുടെ നിർമാണത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുകയാണെന്നും ധമി പറഞ്ഞു.

കനത്ത മഴയെ തുടർന്ന് രാജസ്ഥാനിൽ അണക്കെട്ടുകൾ നിറഞ്ഞു കവിഞ്ഞു. ഈ മൺസൂൺ സീസണിൽ രാജസ്ഥാനിൽ ശക്തമായ മഴ ലഭിച്ചതിനാൽ നിരവധി അണക്കെട്ടുകൾ നിറഞ്ഞിരിക്കുകയോ അല്ലെങ്കിൽ കവിഞ്ഞൊഴുകുകയോ ചെയ്തതായി അധികൃതർ അറിയിച്ചു. ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ 25 ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത് മുതൽ ജൂലൈ 18 വരെ ചെറുതും വലുതുമായ അണക്കെട്ടുകളിൽ ആകെ സംഭരണശേഷിയുടെ 59.71 ശതമാനം സംഭരിച്ചിട്ടുണ്ട്.

ALSO READ: Raigad Landslide: റായ്ഗഡ് മണ്ണിടിച്ചിലിൽ മരണ സംഖ്യ ഉയരുന്നു; എൻഡിആർഎഫ് 22 മൃതദേഹങ്ങൾ കണ്ടെടുത്തു

സംസ്ഥാനത്തെ 690 അണക്കെട്ടുകളിൽ 114 എണ്ണം നിറയുകയോ കവിഞ്ഞ് ഒഴുകുകയോ ചെയ്തപ്പോൾ 278 എണ്ണത്തിൽ 4.25 എം.സി.എമ്മിൽ കൂടുതൽ വെള്ളം ഒഴുകിയെത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ മൺസൂണിൽ, ഇതുവരെ 1,418 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയ പ്രദേശമാണ് മൗണ്ട് അബു. പാലി ജില്ലയിലെ മുത്താനയിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ മഴ പെയ്തതിന്റെ അളവ് 530 മില്ലിമീറ്ററാണ്. 

വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാ​ഗമായി 54 പ്രധാന അണക്കെട്ടുകൾ നിരീക്ഷിക്കാൻ 33 ജില്ലകളിലും കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. ഘഘർ നദിയുടെ വൃഷ്ടിപ്രദേശത്ത് അധികമഴ പെയ്യുന്നത് കണക്കിലെടുത്ത്, അതിനോട് ചേർന്നുള്ള ഡ്രെയിനുകളിൽ ആനുപാതികമായ നീരൊഴുക്ക് ഉറപ്പാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം വെള്ളപ്പൊക്ക സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജലവിഭവ വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News