സിവില്‍ സര്‍വിസ് പരീക്ഷാഫലം; ടിന ഡാബിക്ക് ഒന്നാം റാങ്ക്;ആദ്യ പത്തില്‍ മലയാളികളില്ല;

Last Updated : May 10, 2016, 06:06 PM IST
സിവില്‍ സര്‍വിസ് പരീക്ഷാഫലം; ടിന ഡാബിക്ക് ഒന്നാം റാങ്ക്;ആദ്യ പത്തില്‍ മലയാളികളില്ല;

2015 ഡിസംബറിൽ നടന്ന പരീക്ഷയുടെയും 2016 മാർച്ച്-മേയ് മാസങ്ങളിൽ നടന്ന അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തില്‍ യു.പി.എസ്.സി പട്ടിക തയാറാക്കിയപ്പോള്‍ ആദ്യ റാങ്ക് ഡല്‍ഹി സ്വദേശി ടിന ഡാബിക്ക്.കശ്മീർ സ്വദേശി അത്താർ ആമിർ ഉൽ ഷാഫിഖാനാണ് രണ്ടാം സ്ഥാനം.മൂന്നാം സ്ഥാനം ജസ്മീത് സിങ് സന്ദുവിനാണ്. ആദ്യ പത്തില്‍ കേരളത്തില്‍ നിന്നാര്‍ക്കും ഇടം നേടാനായില്ല.

എന്നാല്‍   മലയാളികളായ സി. കീർത്തി (പതിനാലാം റാങ്ക്), മലപ്പുറം സ്വദേശി ഒ. ആനന്ത് (മുപ്പത്തിമൂന്നാം റാങ്ക്) എന്നിവർ പട്ടികയിൽ ഇടംനേടി. ആയിരകണക്കിന് വിദ്യാര്‍ഥികളാണ് സിവില്‍ സര്‍വിസ് പരീക്ഷാ എഴുതിയത്. 172 അംഗ സംവരണ പട്ടികയിൽ ജനറൽ-86, ഒ.ബി.സി-74, എസ്.സി-08, എസ്.ടി-4 വിഭാഗക്കാർ ഇടംപിടിച്ചു.

ഫലം അറിയാന്‍ http://www.upsc.gov.in സന്ദര്‍ശിക്കുക

 

Trending News