Bengaluru, Karnataka: കര്‍ണാടക മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസ് CID (Criminal Investigation Department) അന്വേഷിക്കും. കർണാടക സർക്കാർ വെള്ളിയാഴ്ചയാണ് ഇത് പ്രഖ്യാപിച്ചത്. കർണാടക ഡയറക്ടർ ജനറലും പോലീസ് ഇൻസ്പെക്ടർ ജനറലുമായ അലോക് മോഹന്റെ ഓഫീസാണ് CID യ്ക്ക് അന്വേഷണം കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read: Kuber Dev Puja: വെള്ളിയാഴ്ച കുബേർ ദേവനെ ആരാധിക്കാം, നാല് ദിക്കുകളിൽ നിന്നും പണം വര്‍ഷിക്കും!!
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് മുന്‍ മുഖ്യമന്ത്രിയ്ക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്തിരിയ്ക്കുന്നത്. യെദ്യൂരപ്പയ്ക്കെതിരെ പോസ്സോ (Protection of Children from Sexual Offences - POCSO) നിയമപ്രകാരവും ഐപിസി (IPC) സെക്ഷൻ 354 (A) പ്രകാരവും ലൈംഗികാതിക്രമത്തിന് കേസെടുത്തിരിയ്ക്കുകയാണ്.
Also Read: Free LPG Cylinder Scheme: ഒരു രൂപ പോലും മുടക്കണ്ട, ഹോളിയ്ക്ക് ഈ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ലഭിക്കും ഫ്രീ ഗ്യാസ് സിലിണ്ടര്‍!!
ബെംഗളൂരു സിറ്റി സദാശിവനഗർ പോലീസ് സ്റ്റേഷനിലാണ് യെദ്യൂരപ്പയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുന്നതിനായി കേസ് ഫയൽ ഉടൻ സിഐഡിക്ക് കൈമാറണമെന്നാണ് നിർദ്ദേശം. കേസ് ഫയൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനൊപ്പം സിഐഡിയിലെ നിയുക്ത അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് കൈമാറാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് ഇതിനോടകം നിർദ്ദേശം നൽകിയതായാണ് റിപ്പോര്‍ട്ട്.
എന്താണ് യെദ്യൂരപ്പയ്ക്കെതിരായ കേസ്?
കർണാടക മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ബിഎസ്യെദ്യൂരപ്പ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലാണ് സംഭവം.
സഹായം തേടി ഫെബ്രുവരി 2 ന് പെണ്‍കുട്ടിയും അമ്മയും അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചതായും ആ അവസരത്തില്‍ പെണ്‍കുട്ടിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയശേഷം മുതിർന്ന ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അമ്മയുടെ ആരോപണം. സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് 81 കാരനായ യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത്. 17 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്കിയിരിയ്ക്കുന്നത്.
സംഭവത്തില്‍ യെദ്യൂരപ്പയുടെ പ്രതികരണം എന്താണ്?
സംഭവത്തിന് മറുപടിയായി ബിജെപി നേതാവ് താൻ മുമ്പ് സഹായിച്ച സ്ത്രീ തന്നെക്കുറിച്ച് ഇപ്പോള്‍ മോശമായി ആരോപണം ഉന്നയിയ്ക്കുകയാണ് എന്ന് പറഞ്ഞു. ആ ദിവസത്തെ സംഭവം ഓര്‍ത്തെടുത്ത 81 കാരനായ നേതാവ് സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.... "അടുത്തിടെ ഒരു സ്ത്രീ ഞങ്ങളുടെ വസതിയിലെത്തി, അവര്‍ നേരിടുന്ന ചില പ്രശ്നങ്ങൾ വെളിപ്പെടുത്തി. അവരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ താന്‍ ഉടൻ തന്നെ പോലീസ് കമ്മീഷണറുമായി ബന്ധപ്പെട്ടു. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍, അവര്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിയ്ക്കുകയാണ്," യെദ്യൂരപ്പ പറയുന്നു.
യെദ്യൂരപ്പ കര്‍ണാടകയിലെ പ്രമുഖനായ ബിജെപി നേതാവാണ്. 2008 മുതൽ 2011 വരെയും 2018 മെയ് മാസത്തിലും 2019 ജൂലൈ മുതൽ 2021 വരെയും ദക്ഷിണേന്ത്യൻ സംസ്ഥാനമായ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.