ഐസ്വാൾ: ക്രിസ്മസിന് മുന്നോടിയായി മിസോറാമിൽ കൂറ്റൻ നക്ഷത്രം ഒരുക്കി അസം റൈഫിൾസ്. 47 അടി ഉയരമുള്ള നക്ഷത്രമാണ് നിർമിച്ചിരിക്കുന്നത്. 23 സെക്ടർ അസം റൈഫിൾസിന്റെ ലുങ്‌ലെയ് ബറ്റാലിയൻ മിസോറാമിലെ ലുങ്‌ലെയിൽ ആണ് നക്ഷത്രം ഒരുക്കിയിരിക്കുന്നത്.
ജനങ്ങളിൽ ഒരുമയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രതീക്ഷയുടെ വിളക്കാണിതെന്ന് അസം റൈഫിൾസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള ക്രിസ്മസ് ആഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കാരണം മുടങ്ങിയിരുന്നു. ലുങ്‌ലിയിലെ നക്ഷത്രം അതിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ നിരവധി സന്ദർശകരെ ആകർഷിച്ചു. സ്റ്റാർ ഓഫ് ബെത്‌ലഹേം സന്ദർശിക്കാൻ അസം റൈഫിൾസ് പ്രദേശവാസികളെ ക്ഷണിച്ചു.
ALSO READ: Viral Video| ഗംഭീര കല്യാണ പാർട്ടി, ഊഞ്ഞാൽ പൊട്ടി വധുവും വരനും സ്റ്റേജിൽ, നിലവിളികളും ഞെട്ടലും-Watch
ക്രിസ്മസിന്റെ ചൈതന്യം പ്രചരിപ്പിക്കാനുള്ള അസം റൈഫിൾസിന്റെ ശ്രമങ്ങളെ പ്രദേശവാസികൾ അഭിനന്ദിച്ചു. അതേസമയം, പരിസ്ഥിതി സൗഹൃദമായ ക്രിസ്മസ് ആഘോഷിക്കാൻ പൗരന്മാരെ പ്രേരിപ്പിച്ചുകൊണ്ട് നാഗാലാൻഡ് ഗവൺമെന്റിന്റെ ആസൂത്രണ, ഏകോപന വകുപ്പ് തിങ്കളാഴ്ച ഈ വർഷത്തെ ‘നാഗാലാൻഡ് ഫോർ ഗ്രീൻ ക്രിസ്മസ്’ കാമ്പയിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു.
ക്രിസ്മസ് ആഘോഷത്തെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിപ്പിക്കുക എന്നതാണ് ഈ കാമ്പയ്‌നിന്റെ പ്രധാന ലക്ഷ്യമെന്ന് പ്ലാനിംഗ് ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്മെന്റ് പറഞ്ഞു. പരിസ്ഥിതി സൗഹൃദമായ ക്രിസ്മസ് ആഘോഷിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും പ്ലാനിംഗ് ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ALSO READ: Viral Video: വയർ കുറയ്ക്കാനുള്ള പരിശ്രമം, ജിമ്മില്‍ ക്രഞ്ചസ് ചെയ്യുന്ന പൂച്ചയുടെ വീഡിയോ വൈറല്‍
'ഗ്രീൻ ക്രിസ്മസിന് നാഗാലാൻഡ്' എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രാഥമികമായി, ഇത് വർഷത്തിലെ ഏറ്റവും മനോഹരമായ സമയമാണെങ്കിലും, പരിസ്ഥിതി സൗഹൃദമല്ല. സംസ്ഥാനമൊട്ടാകെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ക്രിസ്മസ് സംഘടിപ്പിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. ഈ കാമ്പെയ്‌നിന്റെ ഭാഗമായി, എസ്ഡിജി കോർഡിനേഷൻ സെന്റർ 'ഗ്രീൻ ക്രിസ്മസ് മത്സരം 2021' ആരംഭിച്ചു. ഡിസംബർ 25 വരെ അപേക്ഷകൾ സ്വീകരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...