ന്യൂഡൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍ (National Commission for Child Rights). മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മിഷൻ നിർദേശിച്ചു. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടല്‍, പ്രതിരോധ ബോധവത്ക്കരണ പരിപാടികൾ എന്നിവയുടെ ചിത്രീകരണത്തിന് മാത്രം ഉപയോഗിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കൂടാതെ ആറ് വയസിൽ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിൽ നിർത്തി ചിത്രീകരിക്കാൻ സാധിക്കില്ല. ഇവർക്ക് തീവ്രമായ മേക്കപ്പ് ഉപയോഗിക്കാനും പാടില്ല എന്ന് നിർദേശത്തിൽ പറയുന്നു. ചലച്ചിത്ര മേഖലകളിൽ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കരട് മാർഗനിർദേശം പുറത്തിറക്കിയത്.
കുട്ടികളെ അഭിനയിപ്പിക്കുമ്പോൾ അവർക്ക് കരാർ പാടില്ല. 27 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കണം. കുട്ടികളെ ആറ് മണിക്കൂറിലധികം തുടർച്ചയായി അഭിനയിപ്പിക്കാൻ പാടില്ല. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ അവർക്ക് വിശ്രമിക്കാൻ സമയം അനുവദിക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. കുട്ടികൾ കാൺകെ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സെറ്റിലുള്ളവര്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണം. ഷൂട്ടിംഗിന് മുന്‍പ് ജില്ലാ മജിസ്ട്രേറ്റിന്‍റെ അനുമതി വാങ്ങണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഈ നിർദേശങ്ങൾ സിനിമ ചിത്രീകരണത്തിന് മാത്രമല്ല മറിച്ച് ഒടിടി പ്ലാറ്റ് ഫോമുകള്‍, സോഷ്യല്‍ മീഡിയ വെബ്സൈറ്റുകൾ തുടങ്ങിയവയ്ക്കും ബാധകമാണെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
Nna Thaan Case Kodu: എംഎൽഎയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പോസ്റ്റർ പുറത്തിറക്കി
കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 'എംഎൽഎയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു' എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്‌ക്കൊപ്പം ദൈന്യഭാവത്തോടെ, പിൻകാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നിൽപ്പും ഭാവവും ആരിലും ചിരിയുണർത്തും.
മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാർത്താരൂപത്തിൽ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഷെറിൻ റേച്ചൽ സന്തോഷ് ആണ് ചിത്രത്തിൻ്റെ മറ്റൊരു സഹ നിർമ്മാതാവ്.
'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...