റായ്പൂർ: ഛത്തീസ്ഗഡിൽ നക്സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് അസിസ്റ്റൻറ് കമാണ്ടൻറിന് വീരമൃത്യു. ശനിയാഴ്ചയാണ് ബിജാപൂർ ജില്ലയിൽനക്സലുകളുമായാണ് ഏറ്റുമുട്ടലുണ്ടായത്. സിആർപിഎഫിന്റെ 168-ാം ബറ്റാലിയൻ റോഡ് സുരക്ഷാ ഡ്യൂട്ടിക്ക് പോകുമ്പോൾ രാവിലെ 9.30 ഓടെയാണ് സംഭവം. ഡോംഗൽ ചിന്താ നദിക്ക് സമീപത്ത് വനം വളയുന്നതിനിടെയിൽ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നു.
സംഭവത്തിൽ സിആർപിഎഫിന്റെ 168-ാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റ് ശാന്തി ഭൂഷൺ ടിർക്കി കൊല്ലപ്പെടുകയും ജവാൻ അപ്പ റാവുവിന് പരിക്കേൽക്കുകയും ചെയ്തു, ഐജി പറഞ്ഞു.സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലെ പുത്കെൽ ഗ്രാമത്തിന് സമീപത്തെ നദിക്ക് അടുത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഐ.ജി (ബസ്തർ റേഞ്ച്) സുന്ദർരാജ് പി പിടിഐയോട് പറഞ്ഞു. പട്രോളിംഗ് സംഘം എത്തുമ്പോൾ ഒരു കൂട്ടം മാവോയിസ്റ്റുകളുടെ കനത്ത വെടിവയ്പ്പാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ ജവാനെയും വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്റെ മൃതദേഹവും വനത്തിന് പുറത്തേക്ക് മാറ്റുകയാണെന്നും സമീപ പ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...