Covid-19 നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി കേന്ദ്രസര്‍ക്കാര്‍

ജനിതകമാറ്റം  സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനില്‍ കണ്ടെത്തിയതോടെ ഇന്ത്യയും ജാഗ്രതയില്‍...  കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍....

Written by - Zee Malayalam News Desk | Last Updated : Dec 29, 2020, 12:11 AM IST
  • കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍....
  • ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസ് സര്‍ക്കാരിന്‍റെ ഈ തീരുമാനം.
Covid-19 നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി കേന്ദ്രസര്‍ക്കാര്‍

New Delhi: ജനിതകമാറ്റം  സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനില്‍ കണ്ടെത്തിയതോടെ ഇന്ത്യയും ജാഗ്രതയില്‍...  കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍....

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്  (Corona virus) ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം.  ഇന്ത്യയില്‍ കോവിഡ്  (COVID-19) രോഗികള്‍ കുറയുന്നുണ്ട് എങ്കിലും  ബ്രിട്ടനില്‍ ഉള്‍പ്പെടെ കോവിഡിന്‍റെ  രണ്ടാം വരവ്  ഭീതി പടര്‍ത്തുന്നതിനാല്‍  ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Home Ministry)  വ്യക്തമാക്കി. 

കോവിഡ് -19 മഹാമാരി പൂര്‍ണമായും ഒഴിഞ്ഞുപോകുന്നതുവരെ നിരീക്ഷണവും മുന്‍കരുതലുകളും തുടരും. കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രദേശങ്ങളെ വേര്‍തിരിക്കുന്നതും തുടരും. ഇവിടെ നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് അനുസൃതമായ പെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കണം. കൂടാതെ അനുവദനീയമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള എസ്‌ഒപികള്‍ കൃത്യമായി പാലിക്കണം,  മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കേന്ദ്രവുമായി ആലോചിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമുള്ള നഗരങ്ങളില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സമയം ക്രമീകരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.  നവംബര്‍ 25ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം ജനുവരി 31 വരെ നിലനില്‍ക്കും

ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്  ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍ എന്നിവിടങ്ങളിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Also read: Covid Update: കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്, 3,047 പേര്‍ക്കുകൂടി വൈറസ് ബാധ

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 17,71,365 പേര്‍ മരിച്ചു. നിലവില്‍ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News