Afghan പ്രതിസന്ധി: വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം

അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിന്‌ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് യോ​ഗം ചേരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2021, 05:04 PM IST
  • അഫ്​ഗാൻ പ്രതിസന്ധി വിശദീകരിക്കാൻ സർവകക്ഷി യോ​ഗം വിളിച്ച് കേന്ദ്ര സർക്കാർ.
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ചയാണ് യോ​ഗം.
  • അഫ്ഗാനിലെ സ്ഥിതിഗതികളും ഇന്ത്യക്കാരെ ഒഴിപ്പി‌ക്കുന്നത് സംബന്ധിച്ചും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും.
  • താലിബാന്‍ അഫ്​ഗാൻ കീഴ്‌പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യ എന്ത് നയമാണ് ഇനി സ്വീകരിക്കുക എന്നതും ചർച്ച ചെയ്യും.
Afghan പ്രതിസന്ധി: വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഫ്​ഗാനിസ്ഥാനിലെ (Afghanistan) പ്രതിസന്ധി സംബന്ധിച്ച് വിശദീകരിക്കാൻ സർവകക്ഷി യോ​ഗം (All party meet) വിളിച്ച് കേന്ദ്രം. വ്യാഴാഴ്ചയാണ് യോ​ഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Narendra Modi) നിർദേശ പ്രകാരമാണ് യോ​ഗം ചേരുന്നത്. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ (S Jaishankar) അറിയിച്ചു. 

അഫ്​ഗാനിസ്ഥാനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) വിശദീകരിക്കും. കാബൂളില്‍ (Kabul) നിന്ന് പ്രതിദിനം രണ്ട് ഇന്ത്യന്‍ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ നടത്തിവരുന്നത്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കീഴ്‌പ്പെടുത്തിയ സാഹചര്യത്തില്‍ ഇനി ഇന്ത്യ എന്ത് നയമാണ് സ്വീകരിക്കാൻ പോകുന്നത് എന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന.

Also Read: Kabul Airport: കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്; അഫ്​ഗാൻ സുരക്ഷാ ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു

എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളോട് ഇത് സംബന്ധിച്ച് സംസാരിക്കാന്‍ കഴിയാത്തത് എന്ന് ജയശങ്കറിന്റെ ട്വീറ്റിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. അതോ ഇനി അഫ്ഗാനിസ്ഥാനില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് അദ്ദേഹത്തിന് അറിവില്ലേ എന്നും രാഹുല്‍ വിമർശിച്ചു. ഇന്ന‌് രാവിലെ 168 പേരെ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. 146 ഇന്ത്യക്കാരും അവശേഷിക്കുന്ന സിഖ്, ഹിന്ദു വിഭാഗക്കാരുമാണ് വന്നത്. 46 ന്യുനപക്ഷങ്ങളെ കൂടി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Also Read: Afghanistan: അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിച്ചു; രക്ഷാദൗത്യം തുടരുന്നു          

യുഎസ് സൈന്യത്തെ അഫ്​ഗാനിൽ നിന്ന് പിൻവലിച്ചതിനെ തുടർന്ന് ശക്തമായ ആഞ്ഞടിച്ച താലിബാൻ തലസ്ഥാനമായ കാബൂൾ ഉൾപ്പെടെ മിക്കവാറും എല്ലാ പ്രധാന പട്ടണങ്ങളുടെയും നഗരങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്തു. അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഓ​ഗസ്റ്റ് 15ന് രാജ്യത്ത് നിന്ന് രക്ഷപ്പെട്ട് പോയതിന് പിന്നാലെയാണ് കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News