ബംഗളുരു: സാമ്പത്തിക തട്ടിപ്പ് കേസിൽ കർണാടകത്തിലെ മുൻ ബിജെപി മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാർദ്ദൻ റെഡ്ഡിയെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
Central Crime Branch arrests G Janardhan Reddy in connection with Ambident Group alleged bribery case. pic.twitter.com/GO9hhkOGAM
— ANI (@ANI) November 11, 2018
സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസിൽ നിന്നും രക്ഷിക്കാൻ മന്ത്രിയായിരിക്കെ 18 കോടി കൈപ്പറ്റി എന്നാണ് കേസ്. റെഡ്ഡിയുടെ സഹായി അലി ഖാനെയും സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെയാണ് റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്.
രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ബുധനാഴ്ച റെഡ്ഡിയ്ക്കായുള്ള അന്വേഷണം സിബിഐ ആരംഭിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് റെഡ്ഡി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കാനാണ് റെഡ്ഡിയുടെ അഭിഭാഷകന്‍റെ നീക്കം.