New Delhi : സി ബി എസ്‌ഇ - സി ഐഎസ്‌സിഇ പത്താം ക്ലാസ്, പ്ലസ് ടു ഓഫ്‌ലൈൻ പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇത്തരം ഹർജികൾ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുമെന്നും കോടതി പറഞ്ഞു.
ഇത്തരം ഹർജികൾ നൽകുന്നത് ഒരു സാധാരണ രീതിയാക്കി മാറ്റാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷ റദ്ദാക്കണമെന്ന വാർത്തകൾ പരീക്ഷ ഉണ്ടാകില്ലെന്ന് വിദ്യാർഥികൾക്ക് തോന്നൽ ഉണ്ടാക്കുമെന്ന് കോടതി കൂട്ടിചേർത്തു. ഇതര മൂല്യനിർണ്ണയ രീതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും സുപ്രീം കോടതി ഇന്ന് ഫെബ്രുവരി 23 ന് തള്ളി.
ALSO READ: Kerala SSLC Plus Two Exam 2022 : എസ്എസ്എൽസി പരീക്ഷകൾ ഓഫ്‌ലൈനിൽ? കേരളം സുപ്രീംകോടതിയിലേക്ക്
അധികൃതർ ഇതിനോടകം തന്നെ പരീക്ഷയുടെ തീയതികൾ തീരുമാനിക്കാനും തയ്യാറെടുപ്പുകൾ നടത്താനും ആരംഭിച്ചിട്ടുണ്ട്. തീയതികൾ തീരുമാനിച്ചതിന് ശേഷം ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ അധികൃതരെ അറിയിക്കാവുന്നതാണെന്നും കോടതി പറഞ്ഞു . അതിന് പരിഹാരം കാണാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.
അനുഭ ശ്രീവാസ്തവ സഹായിയാണ് വിഷയത്തിൽ ഹർജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അനുഭ ശ്രീവാസ്തവയുടെ വക്കീൽ ആവശ്യപ്പെട്ടിരുന്നു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്ന് പ്രഖ്യാപിച്ച സിബിഎസ്‌ഇ ഉൾപ്പടെയുള്ള ബോർഡുകൾക്ക് ഇതര മൂല്യനിർണയ രീതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഹർജി സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...