2023ലെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തിയതി ഉടൻ പുറത്തിറക്കും. ഈ മാസം അവസാനത്തോടെ പരീക്ഷാ തിയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 15ന് വാർഷിക പരീക്ഷ തുടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ലഭിച്ച അറിയിപ്പുകൾ പ്രകാരം 10, 12 ക്ലാസുകൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്ന് മുതൽ നടത്തും. പരീക്ഷ തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ഡേറ്റ് ഷീറ്റ് cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
സിബിഎസ്ഇ 10, 12 ക്ലാസുകൾക്കുള്ള സാമ്പിൾ പേപ്പറുകളും സ്കോറിംഗ് സ്കീമുകളും ഇതിനകം cbse.nic.in- ൽ ലഭ്യമാണ്. അതിനിടെ വ്യാജ വെബ്‌സൈറ്റിനെക്കുറിച്ച് സിബിഎസ്ഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. https://cbsegovt.com/ എന്നതാണ് വ്യാജ വെബ്സൈറ്റ്. അഡ്മിറ്റ് കാർഡ് ജെനറേറ്റ് ചെയ്യുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമായി പണം അടയ്ക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്ദേശങ്ങൾ അയച്ച് കൊണ്ടാണ് ഈ വ്യാജ ലിങ്ക് ഉപയോഗിക്കുന്നത്.
2023-ലെ CBSE 10, 12 ബോർഡ് പരീക്ഷകൾക്ക് 34 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എൻറോൾ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം നേരത്തെ പ്രഖ്യാപിച്ചതുപോലെ ഫെബ്രുവരി 15 ന് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കുകയാണെങ്കിൽ ജെഇഇ, സിബിഎസ്ഇ പരീക്ഷാ തീയതികൾ ഒന്നിച്ച് വരില്ല. ജെഇഇ മെയിനിന്റെ ആദ്യ സെഷൻ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾക്ക് മുമ്പായി അവസാനിക്കുകയും രണ്ടാമത്തെ സെഷൻ ബോർഡ് പരീക്ഷകൾ അവസാനിച്ചതിന് ശേഷം തുടങ്ങുകയും വേണം. സിബിഎസ്ഇ തിയതി പ്രഖ്യാപിച്ചാൽ മാത്രമെ ഇതിലുള്ള ആശങ്ക മാറുകയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...