CBSE 10th Result 2021 : CBSE പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചേക്കും, ഫലം കാത്തിരിക്കുന്നത് 18 ലക്ഷത്തോളം വിദ്യാർഥികൾ

CBSE 10th Result 2021 : CBSE യുടെ  ഔദ്യോഗിക വെബസൈറ്റിൽ ഫലം പ്രഖ്യാപിക്കുന്നതാണ്. കൂടാതെ ഫലം പ്രഖ്യാപിച്ചതിന് ശേഷം Digilocker ൽ CBSE Mark Sheet ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 10:06 AM IST
  • കേന്ദ്ര വിദ്യാഭാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും.
  • അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപം ഉണ്ടാകും.
  • കഴിഞ്ഞ മാസം ജൂലൈ 30നായിരുന്നു CBSE 12-ാം ക്ലാസിന്റെ ഫലം പ്രഖ്യാപിച്ചത്.
  • ഏകദേശം 18 ലക്ഷത്തോളം വിദ്യാർഥികളാണ് സിബിഎസ്ഇയുടെ പത്താം ക്ലാസ് ഫലത്തിനായി കാത്തിരിക്കുന്നത്.
CBSE 10th Result 2021 : CBSE പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചേക്കും, ഫലം കാത്തിരിക്കുന്നത് 18 ലക്ഷത്തോളം വിദ്യാർഥികൾ

CBSE 10th Result 2021 : കേന്ദ്ര വിദ്യാഭാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപം ഉണ്ടാകും. കഴിഞ്ഞ മാസം ജൂലൈ 30നായിരുന്നു CBSE 12-ാം ക്ലാസിന്റെ ഫലം പ്രഖ്യാപിച്ചത്.

ഏകദേശം 18 ലക്ഷത്തോളം വിദ്യാർഥികളാണ് സിബിഎസ്ഇയുടെ പത്താം ക്ലാസ് ഫലത്തിനായി കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ ഫലം ലഭിക്കുന്നതാണ്. ഫലം പ്രഖ്യാപിച്ചതിന് ശേഷം വിദ്യാർഥികൾക്ക് ഡിജിലോക്കറിലൂടെ മാർക്കുകൾ പരിശോധിക്കാവുന്നതാണ്. 

ALSO READ : CBSE 12th Result 2021: Roll Number കരുതിയിരിക്കണമെന്ന് CBSE, Tweet പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരം...!!

കോവിഡ് വ്യാപനത്തെ തുടർന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയുടെ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് പ്രത്യേക മൂല്യനിർണയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തു. 100ൽ 20 മാർക്ക് ഇന്റേണൽ അസ്സെസ്മെന്റ് മാർക്കായും ബാക്കി 80 മാർക്ക് സ്കൂളിൽ വെച്ച് നടത്തിയ വിവിധ പരീക്ഷകളിലായി നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോറിങ്. 

അതായത് പത്ത് മാർക്ക് അധ്യേന വർഷത്തിലെ  ഇടവേളകളിലായി നടത്തുന്ന യൂണിറ്റ് ടെസ്റ്റ് പോലെയുള്ള  പരീക്ഷകളിൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ. ബാക്കിയുള്ള 70 മാർക്കിൽ 30 മാർക്ക് അർധ വാർഷിക പരീക്ഷയുടെ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ബാക്കിയുള്ള 40ത് മാർക്ക് ബോർഡ് മുമ്പ് നടത്തിയ പരീക്ഷ നേടിയ സ്കോറിന് അനുസരിച്ചാണ്. 

ALSO READ : CBSE 12 Result 2021: മാർക്കിൽ തൃപ്തരല്ലാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം, അറിഞ്ഞിരിയ്ക്കേണ്ട പ്രധാന കാര്യങ്ങള്‍

സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ വഴി ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

1) www.digilocker.gov.in  എന്ന സൈറ്റ് സന്ദർശിക്കുകയോ, പ്ലൈ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യുക.

2) അതിൽ നിന്നും Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ.

3) പത്താം ക്ലാസ് പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 10 passing certificate or Class 10 marksheet" സെലക്ട് ചെയ്യണം. 

4) സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ മാർക്ക് ഷീറ്റ് ലഭിക്കും.

5) ആധാർ കാർഡ് നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാൻ സാധിക്കും.

അവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ALSO READ : CBSE 12th Result 2021: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ  പരീക്ഷയുടെറോൾ നമ്പർ കണ്ടെത്തേണ്ടത് എങ്ങനെ?

1) ഔദ്യോഗിക വെബ്സൈറ്റായ  cbse.gov.in സന്ദർശിച്ച്  ‘CBSE Roll Number Finder 2021’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

2) പത്താം ക്ലാസ് സെലക്ട് ചെയ്ത്, വിദ്യാർഥിയുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേര്, ജനനത്തീയതി എന്നിവ നൽകുക.

3) അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ റോൾ നമ്പർ ലഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News