CBSE 10th, 12th Result 2023: മെയ് പകുതിയോടെ സിബിഎസ്ഇ 10, 12 ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള ഔദ്യോഗിക തിയതിയോ സമയമോ ഇതുവരെ സിബിഎസ്ഇ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷാ ഫലം വന്നു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് cbse.gov.in അല്ലെങ്കിൽ results.cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാവുന്നതാണ്.
സിബിഎസ്ഇ പത്താം ക്ലാസിന്റെ മൂല്യനിർണ്ണയം ഏപ്രിൽ 16ന് പൂർത്തിയായിരുന്നു. 12 ന്റെ മൂല്യനിർണ്ണയം ഏപ്രിൽ അവസാന വാരത്തിലും പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇതുവരെ ഫലം എപ്പോൾ പ്രസിദ്ധീകരിക്കും എന്ന കാര്യത്തിൽ ബോർഡ് വ്യക്തത വരുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ വർഷത്തെ ട്രെൻഡുകൾ അനുസരിച്ച്, സിബിഎസ്ഇ 10, 12 ഫലങ്ങൾ ഒരേ ദിവസം തന്നെ പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ട്. 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം സിബിഎസ്ഇ 10, 12 പരീക്ഷ എഴുതിയത്.
സ്‌കോർ പരിശോധിക്കാനുള്ള വെബ്സൈറ്റുകൾ
results.cbse.nic.in
cbse.nic.in
results.nic.in
results.gov.in
ഡിജിലോക്കറിൽ എങ്ങനെ സ്കോർ പരിശോധിക്കാം?
മേൽപ്പറഞ്ഞ വെബ്സൈറ്റുകൾ കൂടാതെ വിദ്യാർത്ഥികൾക്ക് ഡിജിലോക്കറിൽ ഫലം പരിശോധിക്കാം. ഇതിനായി, സ്മാർട്ട്ഫോണിൽ ഡിജിലോുകയോ വേണം.
UMANG-ൽ സ്കോർ പരിശോധിക്കാം
വിദ്യാർത്ഥികൾക്ക് ഉമാംഗ് ആപ്പിൽ സ്കോർ പരിശോധിക്കാനും ഈ ആപ്ലിക്കേഷൻ വഴി അവരുടെ മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാനും കഴിയും.
ഡിജിറിസൽട്സിൽ സ്കോർ പരിശോധിക്കാം
ഡിജിലോക്കറുമായി സഹകരിച്ച് CBSE ബോർഡിന്റെ മറ്റൊരു ഡിജിറ്റൽ ഇന്ത്യ സംരംഭമായ DigiResults-ൽ വിദ്യാർത്ഥികൾക്ക് അവരുടെ സ്കോർ പരിശോധിക്കാം.
എസ്എംഎസ്സിലൂടെ സ്കോർ പരിശോധിക്കാനാകുമോ?
നിലവിൽ എസ്എംഎസ് സേവനത്തിലൂടെ ഫലങ്ങൾ നൽകാനുള്ള സൗകര്യം സിബിഎസ്ഇ നിർത്തലാക്കിയിരിക്കുകയാണ്. എന്നാൽ സർവീസ് വീണ്ടും സിബിഎസ്ഇ പുനരാരംഭിക്കാനും സാധ്യതയുണ്ട്.
പത്താം ക്ലാസിന്റെ ഫലത്തിനായി cbse10 (rollno)(sch no)(സെന്റർ നമ്പർ) എന്നിവ ടൈപ്പ് ചെയ്യുക.
12-ാം ക്ലാസിന്റെ ഫലത്തിനായി cbse12(rollno)(sch no)(സെന്റർ നമ്പർ) എന്നിവ ടൈപ്പ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...