Bypoll results 2021: അസമും മധ്യപ്രദേശും BJPയ്ക്കൊപ്പം, ബംഗാളില്‍ തൃണമൂല്‍ ആധിപത്യം, ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

October 30ന് നടന്ന ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്ന  അവസരത്തില്‍ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.  ഫലം പ്രഖ്യാപിച്ച ശേഷമുള്ള ആഘോഷ പ്രകടനങ്ങള്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission)  നിരോധിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 12:38 PM IST
  • October 30ന് നടന്ന ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്
  • ഫലം പ്രഖ്യാപിച്ച ശേഷമുള്ള ആഘോഷ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു.
Bypoll results 2021: അസമും മധ്യപ്രദേശും  BJPയ്ക്കൊപ്പം,  ബംഗാളില്‍ തൃണമൂല്‍ ആധിപത്യം, ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

New Delhi: October 30ന് നടന്ന ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്ന  അവസരത്തില്‍ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.  ഫലം പ്രഖ്യാപിച്ച ശേഷമുള്ള ആഘോഷ പ്രകടനങ്ങള്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission)  നിരോധിച്ചു.

അതേസമയം, 13 സംസ്ഥാനങ്ങളിലായി  നടന്ന ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍  (Bypoll results 2021) പുരോഗമിക്കുകയാണ്. 3  ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്  ഒക്ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.  ഉപതിരഞ്ഞെടുപ്പ് നടന്ന കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗർ ഹവേലിയിലെയും വോട്ടെണ്ണൽ നടക്കുകയാണ്.  രാവിലെ 8 മണി മുതലാണ്‌ വോട്ടെണ്ണൽ  ആരംഭിച്ചത്. 

Also Read: Money Laundering Case: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അറസ്റ്റിൽ

അസം - 5,  പശ്ചിമ ബംഗാള്‍ - 4,   മധ്യപ്രദേശ്- 3,  ഹിമാചൽ പ്രദേശ് - 3,  മേഘാലയ - 3,   ബിഹാർ -2, കർണാടക -2, രാജസ്ഥാൻ -2, ആന്ധ്രാപ്രദേശ് -1, ഹരിയാന-1, മഹാരാഷ്ട്ര-1, മിസോറാം-1, തെലങ്കാന-1.

ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരിയ്ക്കുന്ന 29 അസംബ്ലി സീറ്റുകളിൽ, 12 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചിരുന്നു, കോൺഗ്രസ് 9  സീറ്റ് നേടിയപ്പോള്‍  ബാക്കി മണ്ഡലങ്ങളിൽ  പ്രാദേശിക പാർട്ടികളാണ് വിജയിച്ചത്.

Also Read: Arvind Kejriwal: വിശ്വാസികൾക്ക് സൗജന്യ തീർത്ഥാടനം; ​ഗോവയ്ക്ക് നിരവധി ഓഫറുകളുമായി കെജ്രിവാൾ

വോട്ടെണ്ണൽ  പുരോഗമിക്കുമ്പോള്‍  അസമില്‍ BJPയും  സഖ്യകക്ഷികളും മുന്നേറ്റം തുടരുകയാണ്. എന്നാല്‍,  മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും മികച്ച പ്രകടനമാണ് നടത്തുന്നത്. പശ്ചിമ ബംഗാളില്‍ നാല് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News