മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്‌സ് 662.6 പോയിന്റും നിഫ്റ്റി 175.00 പോയിന്റും ഉയർന്നു.
രാവിലെ 9.24 ന് സെൻസെക്‌സ് 662.6 പോയിന്റ് (1.14 ശതമാനം) ഉയർന്ന് 58,676.77 ലെത്തി. നിഫ്റ്റി രാവിലെ 9.24 ന് 175.00 പോയിന്റ് (1.01 ശതമാനം) ഉയർന്ന് 17,514.85 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
എണ്ണ, വാതകം ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബജറ്റില്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള സാധ്യത നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ 2022-2023 ലെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാവിലെ 11 മണിക്ക് പാർലമെന്റിൽ അവതരിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...