Covid വ്യാപനം, ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

Written by - Zee Malayalam News Desk | Last Updated : Jan 6, 2021, 04:07 PM IST
  • ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.
  • ജനിതകമാറ്റം സംഭവിച്ച കോവിഡ്‌ (UK Coronavirus Variant) അതിശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
  • ജനുവരി 26ന് റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ (Republic Day 2021) പ്രത്യേക അതിഥിയായാണ് ബോറിസിനെ (Boris Jhonson) ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
Covid വ്യാപനം, ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

New Delhi: ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

ബ്രിട്ടനില്‍  ജനിതകമാറ്റം സംഭവിച്ച  കോവിഡ്‌  (UK Coronavirus Variant) അതിശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ (Republic Day ) പ്രത്യേക അതിഥിയായാണ് ബോറിസിനെ (Boris Jhonson) ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

തന്‍റെ ഇന്ത്യാ  സന്ദര്‍ശനം റദ്ദാക്കിയതായി  പ്രധാനമന്ത്രി നരേന്ദ്രമോദിയെ  (Prime Minister Narendra Modi) ഫോണില്‍ വിളിച്ച് അറിയിച്ചതായി  ബ്രിട്ടീഷ് വക്താവ്  അറിയിച്ചു.

ബ്രിട്ടനില്‍ ജനിതകമാറ്റം  സംഭവിച്ച  കോവിഡ്‌  വ്യാപിക്കുന്ന സാഹചര്യത്തിലും  ബോറിസ് ജോൺസണിന്‍റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഈ വാർത്തകൾ പുറത്തുവന്നതിനുപിന്നാലെയാണ്  സന്ദര്‍ശനം റദ്ദാക്കിയതായി  ബ്രിട്ടീഷ് വക്താവ്  അറിയിക്കുന്നത്.

ജനതിക മാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടനില്‍ വ്യാപിക്കുകയാണ്.  ഈ സാഹചര്യത്തില്‍  ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.   

ഫെബ്രുവരി  പകുതിവരെ ബ്രിട്ടനില്‍  ലോക്ക് ഡൗണ്‍ (Lockdown) പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  അതിതീവ്ര കൊറോണ വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.  ഇത് മൂന്നാംതവണയാണ് ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

Also read: Covid Update: വീണ്ടും അയ്യായിരം കടന്ന് കോവിഡ്‌ ബാധിതര്‍, 4,922 പേര്‍ക്ക് രോഗമുക്തി

അതേസമയം, ബ്രിട്ടനില്‍  ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് കോവിഡിന്‍റെ  ജനിതകമാറ്റം വന്ന വൈറസ് ഇതിനോടകം 30 ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. 

70 ശതമാനം വരെ വേഗത്തില്‍ പടരാന്‍ കഴിവുള്ളതാണ് വൈറസ് എന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ലോകം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News