BRICS summit: ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം, PM Modi അദ്ധ്യക്ഷത വഹിക്കും

ഇന്നാരംഭിക്കുന്ന  BRICS ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും.  13th BRICS Summit ആണ് ഇന്നാരംഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 9, 2021, 12:21 PM IST
  • ഇന്നാരംഭിക്കുന്ന 13th BRICS ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും.
  • ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നത്.
  • 2016 ല്‍ ഗോവയിൽ നടന്ന ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം അദ്ധ്യക്ഷത വഹിച്ചത്.
BRICS summit: ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ഇന്ന് തുടക്കം, PM Modi അദ്ധ്യക്ഷത വഹിക്കും

New Delhi: ഇന്നാരംഭിക്കുന്ന  BRICS ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും.  13th BRICS Summit ആണ് ഇന്നാരംഭിക്കുന്നത്. 

ഇത്  രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi)  ബ്രിക്‌സ് ഉച്ചകോടിയുടെ  (BRICS Summitഅദ്ധ്യക്ഷ പദവി അലങ്കരിക്കുന്നത്. 2016 ല്‍  ഗോവയിൽ നടന്ന ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം അദ്ധ്യക്ഷത വഹിച്ചത്.

കോവിഡ് (Covid-19) വ്യാപന  പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി നടക്കുക.  ചൈനീസ് പ്രസിഡന്‍റ്  ഷി ജിൻ പിങ്, റഷ്യൻ പ്രസിഡന്‍റ്  വ്ലാഡിമിര്‍ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ജയിർ ബൊൽസനാരോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.

BRICS ഉച്ചകോടിയില്‍ അഫ്ഗാനിസ്താനിലെ രാഷ്ട്രീയ സാഹചര്യങ്ങളും Covid മഹാമാരിയും  മുഖ്യ ചർച്ചാ വിഷയമാകുമെന്നാണ് സൂചന. 

ബഹുമുഖ സംവിധാനത്തിന്‍റെ പരിഷ്‌കരണം, ഭീകരവാദത്തിനെതിരായ പോരാട്ടം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം, ആളുകളുടെ പരസ്പര കൈമാറ്റം എന്നീ നാല് മേഖലകൾക്കാണ് ഇന്ത്യ ഉച്ചകോടിയിൽ മുൻഗണന നൽകിയിരിക്കുന്നത്.

Also Read: PM Modi's US Visit: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനം ഈ മാസം, ജോ ബൈഡനുമായി നിര്‍ണ്ണായക കൂടിക്കാഴ്‌ച്ച

ഉച്ചകോടിയിൽ  ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ (National Security Adviser Ajit Doval) ന്യൂ ഡെവലപ്മെന്‍റ്  ബാങ്ക് പ്രസിഡന്‍റ്   മാർക്കോസ് ട്രോയ്ജോ,  ഓങ്കാർ കൻവാർ,  സംഗീത റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News