യുകെയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം XE ഗുജറാത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗുജറാത്തിൽ പുതിയ വകഭേദമെന്ന് സംശയിക്കുന്ന ആളുടെ സാമ്പിളുകൾ എൻസിഡിസിയിലേക്ക് അയച്ചിട്ടുണ്ട്. അടുത്തിടെ മുംബൈയിൽ പുതിയ വകഭേദം കണ്ടെത്തിയതായും പിന്നീട് അത് എക്സ് ഇ വകഭേദം അല്ലെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. എന്നാൽ ഗുജറാത്തിൽ കണ്ടെത്തിയതായി പറയുന്ന വകഭേദത്തിന് എക്സ്ഇ വകഭേദവുമായി സാമ്യമുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. അതേസമയം കോവിഡിന്റെ എക്സ്എം വകഭേദം ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒമിക്രോണിനെക്കാൾ പത്ത് മടങ്ങ് തീവ്ര വ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് എക്സ്ഇ. ഒമിക്രോൺ വകഭേദത്തിലെ ഉപവകഭേദങ്ങളായ BA'1 BA.2 എന്നിവ കൂടി കലർന്നാണ് പുതിയ എക്സ്ഇ രൂപം കൊണ്ടിരിക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ BA.2നെക്കാൾ പത്ത് മടങ്ങ് വ്യാപനശേഷിയാണ് എക്സ്ഇക്കുള്ളതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.
2022 ജനുവരി 19നാണ് ആദ്യമായി യുകെയിൽ എക്സ്ഇ വകഭേദം കണ്ടെത്തിയത്. ഇതുവരെയായി രാജ്യത്ത് 637 പേരിൽ പുതിയ വകഭേദം കണ്ടെത്തുകയും ചെയ്തുയെന്ന് ബ്രിട്ടണിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...