Rohini Court Blast | ഡല്‍ഹിയില്‍ രോഹിണി കോടതിയില്‍ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്

സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 03:16 PM IST
  • ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ സ്‌ഫോടനം.
  • സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികൾ നിർത്തിവച്ചു.
  • സംഭവത്തില്‍ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
Rohini Court Blast | ഡല്‍ഹിയില്‍ രോഹിണി കോടതിയില്‍ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിലുണ്ടായ (Rohini Court) സ്ഫോടനത്തിൽ (Blast) ഒരാൾക്ക് പരിക്ക്. ഇയാളുടെ പരിക്ക് (Injuries) ​ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് കോടതിക്കുള്ളിൽ ഉണ്ടായതെന്ന് പോലീസ് (Police) പറഞ്ഞു. 

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സ്ഫോടനം ഉണ്ടായതിനെ തുടർന്ന് കോടതി നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. 

രോഹിണി കോടതിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് അന്നത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റിരുന്നു.

Also Read: Delhi Rohini Shoot Out : ഡൽഹിയിൽ കോടതിക്കുള്ളിൽ ഉണ്ടായ ഗുണ്ട സംഘങ്ങളുടെ വെടിവെയ്പ്പ് കേസിൽ 2 പേർ അറസ്റ്റിൽ

അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിക്കുള്ളിൽ പ്രവേശിച്ച് കൊടുംകുറ്റവാളിയായ ജിതേന്ദർ ​ഗോ​ഗിയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കോടതിയിലെ 207ാം നമ്പർ മുറിയിൽ ​ഗോ​ഗിയുടെ വിചാരണ നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. 

Also Read: Delhi Rohini Shoot Out|വക്കീലൻമാരുടെ വേഷത്തിൽ ഗുണ്ടകളെത്തി, കോടതിക്കുള്ളിൽ ഗുണ്ടാം സംഘങ്ങളുടെ വെടിവെയ്പ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

തുടർന്ന് കോടതിക്കുള്ളിൽ (Court) കയറിയ അക്രമികളെ ഗോഗിക്ക് (Gogi) അകമ്പടി നൽകാനെത്തിയ സെപ്ഷ്യൽ സെല്ലിൻ്റെ നോർത്തൺ റേഞ്ച് (Northern Range) ഓഫീസർമാരായ ഹെഡ് കോൺസ്റ്റബിൾ കുൽദീപ്, ഹെഡ് കോൺസ്റ്റബിൾ സന്ദീപ്, കോൺസ്റ്റബിൾ രോഹിത്ത് എന്നിവർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News