MP Election 2023 : മധ്യപ്രദേശ് നിലനിര്‍ത്താന്‍ കച്ചകെട്ടി BJP, പോരാട്ടം എളുപ്പമാക്കാന്‍ പ്രധാനമന്ത്രി രംഗത്ത്

Madhya Pradesh Election 2023: മധ്യപ്രദേശിൽ പ്രധാനമന്ത്രി മോദിയെ മുൻനിർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കാരണത്താൽ, എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ വേളയിൽ, പ്രാദേശിക സ്ഥാനാർത്ഥിക്ക് പകരം പ്രധാനമന്ത്രി മോദിയുടെ പേരിനാണ് മുൻഗണന നൽകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 02:34 PM IST
  • മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ക്യാപ്റ്റനായി പ്രധാനമന്ത്രി മോദി എത്തുകയാണ്. ശിവരാജ് സിംഗ് ചൗഹാനെ മറുകര എത്തിയ്ക്കാന്‍ നിരവധി പ്ലാനുകളാണ് BJP നടപ്പിലാക്കുന്നത്.
MP Election 2023 : മധ്യപ്രദേശ് നിലനിര്‍ത്താന്‍ കച്ചകെട്ടി BJP, പോരാട്ടം എളുപ്പമാക്കാന്‍ പ്രധാനമന്ത്രി രംഗത്ത്

Madhya Pradesh Election 2023: രണ്ട് പതിറ്റാണ്ടായി മധ്യ പ്രദേശിനെ നയിയ്ക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാനെതിരെ ഭരണവിരുദ്ധ തരംഗം ഉണ്ടെന്ന്  അവകാശവാദങ്ങള്‍ ഉയരുന്ന അവസരത്തിലും തങ്ങളുടെ കോട്ട സംരക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് ചൗഹാന്‍റെ നേതൃത്വത്തില്‍ BJP.  

Also Read:   Kulbhushan Jadhav Case: ഖത്തറിന് പിന്നാലെ കുൽഭൂഷൺ ജാധവ് കേസ് പൊക്കിയെടുത്ത് പാക്കിസ്ഥാന്‍ 
 
സംസ്ഥാനത്ത് BJP യും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. രാജ്യത്തിന്‍റെ ഹൃദയമെന്ന് വിളിക്കപ്പെടുന്ന മധ്യപ്രദേശും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും തമ്മിലുള്ള പോരാട്ടം ലഘൂകരിക്കാനുള്ള ലക്ഷ്യം ഇപ്പോള്‍ പ്രധാനമന്ത്രി മോദി തന്നെ ഏറ്റെടുത്തു കഴിഞ്ഞിരിയ്ക്കുകയാണ്.  അതായത്, മധ്യ പ്രദേശില്‍ പ്രധാനമന്ത്രി മോദിയെ മുന്നില്‍ നിര്‍ത്തിയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുക.  ബിജെപിയുടെ ഉന്നത നേതൃത്വം വ്യക്തമാക്കിയതാണ് ഈ വിവരം. 

Also Read:  Supreme Court: ഈ മൈ ലോഡ് വിളി ഒന്ന് നിര്‍ത്താമോ? പകുതി ശമ്പളം തരാം!! അഭിഭാഷകനോട് സുപ്രീംകോടതി ജഡ്ജി 
 
അതായത്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ക്യാപ്റ്റനായി പ്രധാനമന്ത്രി മോദി എത്തുകയാണ്. ശിവരാജ് സിംഗ് ചൗഹാനെ മറുകര എത്തിയ്ക്കാന്‍ നിരവധി പ്ലാനുകളാണ് BJP നടപ്പിലാക്കുന്നത്.  

1.'മോദി എംപിയുടെ മനസിലും എംപി മോദിയുടെ മനസിലും 

മധ്യപ്രദേശിൽ പ്രധാനമന്ത്രി മോദിയെ മുൻനിർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കാരണത്താൽ, മിക്കവാറും എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ വേളയിൽ, പ്രാദേശിക സ്ഥാനാർത്ഥിക്ക് പകരം പ്രധാനമന്ത്രി മോദിയുടെ പേരിനാണ് മുൻഗണന നൽകുന്നത്. 'മോദി എംപിയുടെ മനസിൽ, എംപി മോദിയുടെ മനസില്‍' എന്ന തിരഞ്ഞെടുപ്പ് ഗാനത്തിലൂടെയാണ് മോദിയുടെ പേരിൽ BJP വോട്ട് അഭ്യർത്ഥിക്കുന്നത്  

2. പ്രധാനമന്ത്രി മോദിയുടെ റാലികളും പൊതുയോഗങ്ങളും  

നവംബർ 4 മുതൽ മധ്യ പ്രദേശില്‍ പ്രധാനമന്ത്രി മോദി തന്‍റെ ആക്രമണാത്മക തിരഞ്ഞെടുപ്പ് പ്രചാരണം പുറത്തിറക്കും. തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ അതായത്, മൊത്തം 11 ദിവസത്തിനുള്ളിൽ മധ്യപ്രദേശില്‍ 14 തിരഞ്ഞെടുപ്പ് റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഈ റാലികളിലൂടെ സംസ്ഥാനത്തെ 230 സീറ്റുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുക. ആ വിധത്തിലാണ് റാലികള്‍ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്‌. പ്രധാനമന്ത്രി മോദിയുടെ ആദ്യ റാലി നവംബർ 4 ന് വൈകുന്നേരം 4 മണിക്ക് രത്‌ലാമിലും അവസാന റാലി നവംബർ 15 ന് രാവിലെ 11 മണിക്ക് ബെതുളിലും നടക്കും.

3. പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന റോഡ് ഷോ 

മധ്യ പ്രദേശ്‌ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നവംബർ 14ന് ഇൻഡോറിൽ മോദി റോഡ് ഷോ നടത്തും. ഇത്  രത്‌ലം, ഖണ്ട്‌വ, നീമുച്ച്, ബർവാനി, ഝബുവ, ഷാജാപൂർ, ഇൻഡോർ എന്നിവിടങ്ങള്‍ ഉള്‍പ്പെടും.  

4. മാൽവയിൽ പ്രത്യേക ശ്രദ്ധ  

പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പരിശോധിച്ചാൽ, സംസ്ഥാനം മുഴുവൻ കവർ ചെയ്യുന്നതിനു പുറമേ, മൽവഞ്ചൽ, ആദിവാസി ആധിപത്യ സീറ്റുകളിലും അദ്ദേഹം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാം. ഇവിടെ പല സീറ്റുകളിലും ആദിവാസി വോട്ടർമാരാണ് മുന്നില്‍ നില്‍ക്കുന്നത്. അതിനാല്‍തന്നെ ആദിവാസി വോട്ട് ബാങ്ക് കൈയടക്കാനുള്ള ശ്രമം പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. അതിന്‍റെ ഒന്നാം പടിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കണ്ടത്. ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി ഈ ലക്ഷ്യം കൈവരിയ്ക്കുകയും ചെയ്തു.

5. ബുദ്‌നിയുടെ രാഷ്ട്രീയ സമവാക്യം 

മധ്യ പ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബുദ്‌നി സീറ്റിൽ നിന്നുള്ള എംഎൽഎയാണ്. ഈ സീറ്റ് 2003 മുതൽ ബിജെപിയുടെ അഭേദ്യമായ കോട്ടയായി മാറി. ഇത്തവണയും ഇവിടെ നിന്നുള്ള അദ്ദേഹത്തിന്‍റെ വിജയം സുനിശ്ചിതമാണ്. ബുദ്‌നി മണ്ഡലത്തില്‍നിന്നുള്ള ശിവരാജ് സിംഗ് ചൗഹാന്‍റെ റെക്കോർഡ് തകർക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. 1990ൽ ബുദ്‌നിയിൽ നിന്നാണ് ശിവരാജ് സിംഗ് ചൗഹാൻ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 22,810 വോട്ടുകൾക്കാണ് അന്ന് അദ്ദേഹം വിജയിച്ചത്. അന്നുമുതൽ ഈ മണ്ഡലം അദ്ദേഹത്തെ കൈവിട്ടിട്ടില്ല. 2023ലും ശിവരാജ് സിംഗ് ചൗഹാനാണ് ഈ മണ്ഡലത്തില്‍ സ്ഥാനാർത്ഥി. പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലികളിലും ഈ മണ്ഡലത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. 

സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടം നടക്കുമ്പോഴും ഭൂരിപക്ഷം ഉറപ്പാക്കിയാണ് ബിജെപിയുടെ മുന്നേറ്റം...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News