MK Stalin: ഇത് നാണംകെട്ട മൗനം, ഇനിയെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കൂ; സ്റ്റാലിനെ പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ്

BJP spokesperson Shehzad against Stalin: സ്വന്തം നാട്ടിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം കാണാൻ കണ്ണില്ലെയെന്നും ഷെഹ്സാദ്  പരിഹസിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 06:39 PM IST
  • പൊതുവെ എല്ലാ കാര്യങ്ങൾക്കും പുരോ​ഗമന നിലപാട് സ്വീകരിക്കുന്ന സ്റ്റാലിൻ എന്തുകൊണ്ട് ഈ കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നും സ്വന്തം നാട്ടിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം കാണാൻ കണ്ണില്ലെയെന്നും ബിജെപി വക്താവ് പരിഹസിച്ചു.
  • തനിക്ക് നേരിടേണ്ടി വന്ന എല്ലാ അതിക്രമങ്ങളുടേയും മുഴുവൻ തെളിവുകളും ചിന്മയി വെളിപ്പെടുത്തിയിട്ട് അഞ്ചു വർഷം പിന്നിടുന്നു.
MK Stalin: ഇത് നാണംകെട്ട മൗനം, ഇനിയെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കൂ; സ്റ്റാലിനെ പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ്

മീടൂ ആരോപണം നേരിടുന്ന വൈരമുത്തുവിനെതിരെ പ്രതികരിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് പിന്തുണയുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മൗനം വെടിയണമെന്നും ഇത് നാണംകെട്ട നിശബ്ദതയാണെന്നും സ്റ്റാലിനെതിരെ ഷെഹ്സാദ് ട്വിറ്ററിൽ കുറിച്ചു. പൊതുവെ എല്ലാ കാര്യങ്ങൾക്കും പുരോ​ഗമന നിലപാട് സ്വീകരിക്കുന്ന സ്റ്റാലിൻ എന്തുകൊണ്ട് ഈ കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നും സ്വന്തം നാട്ടിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം കാണാൻ കണ്ണില്ലെയെന്നും ബിജെപി വക്താവ് പരിഹസിച്ചു.

തനിക്ക് നേരിടേണ്ടി വന്ന എല്ലാ അതിക്രമങ്ങളുടേയും മുഴുവൻ തെളിവുകളും ചിന്മയി വെളിപ്പെടുത്തിയിട്ട് അഞ്ചു വർഷം പിന്നിടുന്നു. എന്നിട്ടും ഈ കാര്യത്തിൽ കാണിക്കുന്ന മൗനം ഭരണകൂടത്തിന്റെ പരാജയമായേ കണക്കാക്കാൻ കഴിയൂ എന്നും ഷെഹ്സാദ് പൂനവാല വിലയിരുത്തി. നിരവധി പേരാണു ഷെഹ്സാദിന്റെ ട്വീറ്റിനോടു പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 

ALSO READ: രാജസേനന്റെ സംവിധാനത്തിൽ "ഞാനും പിന്നൊരു ഞാനും"; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

അതേസമയം കഴിഞ്ഞ ദിവസം സ്റ്റാലിനെതിരെ ട്വീറ്റുമായി ​ഗായിക ചിന്മയിയും എത്തിയിരുന്നു. വൈരമുത്തുവിന് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് അയാൾക്കെതിരെ ഇപ്പോഴും നടപടി എടുക്കാത്തതെന്നും സ്ത്രീകൾ മുഖ്യമന്ത്രി സ്റ്റാലിന്റെ മൂക്കിനു താഴെ അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിട്ടും  അദ്ദേഹം അതു കണ്ടില്ലെന്നു നടിക്കുകയാണെന്നും ചിന്മയി വിമർശിച്ചു. രാജ്യത്ത് എല്ലാവർക്കും നിയമങ്ങൾ ഒരേ പോലെ ബാധകമാണെമന്നും അതോ വൈരമുത്തുവിനു വേണ്ടി പ്രത്യേക നിയമസംവിധാനങ്ങളുണ്ടോ എന്നും ചിന്മയി ചോദിച്ചു.

പല മേഖലകളിലും സ്ത്രീ സുരക്ഷയ്ക്കായി ആവശ്യമായ സംവിധാനങ്ങൾ ഇല്ല. പ്രത്യേകിച്ച് സിനിമാ മേഖലയിൽ. പതിനേഴിലധികം സ്ത്രീകൾ വൈരമുത്തുവിനെതിരെ പീഡന പരാതി ഉന്നയിച്ചിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കാത്തത് അയാൾ താങ്കളുടെ പാർട്ടിയുമായും പ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തുന്നതുകൊണ്ടു തന്നെയാണ് അതിന്റെ പ്രധാനകാരണം. വൈരമുത്തു അയാൾക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു.

സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയാണ് അയാൾ. എന്നിട്ടും സ്റ്റാലിൻ സർക്കാർ മൗനമായി നിന്നുകൊണ്ട് ഇതിനു കൂട്ടു നിൽക്കുന്നു. വേണ്ടത്ര സ്വാധീനം ഇല്ലാത്തതിനാൽ താൻ കഴിഞ്ഞ 5 വർഷമായി വിലക്ക് നേരിടുന്നു. എനിക്ക് ഇനിയും ഒരു 20 വർഷം വേണ്ടി വന്നേക്കും നീതി ലഭിക്കാനായി. പക്ഷെ കാലമെത്ര എടുത്താലും ഞാൻ പോരാടും എന്നാണ് ചിന്മയി സ്റ്റാലിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. അതേസമയം നടിയെ പിന്തുണച്ചും നിരവധി പേർ ട്വിറ്ററിലൂടെ എത്തി.  

സിനിമാ ലോകത്ത് നിന്നും  മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. സ്വിറ്റ്‌സർലൻഡിൽ സംഗീതപരിപാടിക്കായി എത്തിയ ചിന്മയിയെ വൈരമുത്തു ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി. വൈരമുത്തുവിനെതിരെ ഗായിക 2018ല്‍  പരാതി നൽകുകയും ചെയ്തു. ഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News