Chhattisgarh Polls 2023: ഛത്തീസ്ഗഡ് പിടിക്കാന്‍ കച്ചകെട്ടി BJP, പ്രചാരണത്തിന് രംഗത്തിറങ്ങുന്നത് ഈ 40 പേര്‍!!

Chhattisgarh Assembly Election 2023:   ഏറെ ആവേശത്തോടെയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  വിജയം നെടുക എന്ന  ലക്ഷ്യം മാത്രമേ നിലവില്‍ പാര്‍ട്ടിയ്ക്ക് മുന്‍പില്‍ ഉള്ളൂ.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 06:33 PM IST
  • ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിനുള്ള 40 സ്റ്റാർ പ്രചാരകരുടെ പട്ടിക ബിജെപി പുറത്തുവിട്ടു. 40 പേരാണ് ഈ പട്ടികയില്‍ ഉള്ളത്. ബിജെപിയുടെ ഈ പട്ടിക ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ളതാണ്
Chhattisgarh Polls 2023: ഛത്തീസ്ഗഡ് പിടിക്കാന്‍ കച്ചകെട്ടി BJP, പ്രചാരണത്തിന് രംഗത്തിറങ്ങുന്നത് ഈ 40 പേര്‍!!

Chhattisgarh Assembly Election 2023:  നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് ഛത്തീസ്ഗഡ് സംസ്ഥാനം. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. വിജയം സംബന്ധിച്ച പ്രവചനങ്ങളില്‍  ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ അധികാരം ഉറപ്പിക്കാന്‍ ഇരു മുന്നണികള്‍ക്കും  കഠിന പ്രയത്നം വേണ്ടി വരും എന്നത് ഉറപ്പാണ്.

Also Read: Chhattisgarh Election 2023: ഛത്തീസ്ഗഡില്‍ 18 സിറ്റിംഗ് എംഎൽഎമാര്‍ക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ്‌ 

ഇത്തവണ ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഓരോ ചുവടും ശ്രദ്ധയോടെയാണ് മുന്നോട്ട് വെക്കുന്നത്. അതിന്‍റെ ഏറ്റവും വലിയ സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ട   സ്ഥാനാര്‍ഥി പട്ടിക. നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയില്‍ നിന്ന് 18 സിറ്റിംഗ് എംഎൽഎമാര്‍ പുറത്തായി.

Also Read:  Rajasthan Assembly Election 2023: സ്ഥാനാർത്ഥികളെ ചൊല്ലി തര്‍ക്കം, രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടിക വൈകുന്നു 
 
അതേസമയം, ഏറെ ആവേശത്തോടെയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  വിജയം നെടുക എന്ന  ലക്ഷ്യം മാത്രമേ നിലവില്‍ പാര്‍ട്ടിയ്ക്ക് മുന്‍പില്‍ ഉള്ളൂ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്  ഷാ ഇതിനോടകം സംസ്ഥാനത്ത് നിരവധി റാലികളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ 5 വര്‍ഷത്തെ ഭരണം സംസ്ഥാനത്തിന് സമ്മാനിച്ച നഷ്ടങ്ങള്‍ എണ്ണിയെണ്ണി പറയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേയ്ക്ക് നയിക്കാന്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.

അതിനിടെ, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിനുള്ള 40 സ്റ്റാർ പ്രചാരകരുടെ പട്ടിക ബിജെപി പുറത്തുവിട്ടു.  ബിജെപിയുടെ ഈ പട്ടികയിൽ പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധമന്ത്രി  രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെ 40 പേരാണ് ഉള്ളത്. ബിജെപിയുടെ ഈ പട്ടിക ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ളതാണ്. 

ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡിലെ ആകെയുള്ള  90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7 നും ബാക്കി 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നും നടക്കും. വോട്ടെണ്ണൽ  ഡിസംബർ  3 ന് നടക്കും. നിലവിൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് സർക്കാരാണ് അധികാരത്തില്‍...  

അതേസമയം, പ്രധാന പ്രതിപക്ഷ പാർട്ടിയുടെ റോളിലാണ് ബിജെപി. 2018ൽ സംസ്ഥാനത്ത് നടന്ന അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ 68 സീറ്റുകൾ നേടി 15 വർഷത്തിനു ശേഷം കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു. അതേസമയം ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വെറും 15 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 

ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂളിന്‍റെ വിശദാംശങ്ങൾ (ഘട്ടം 1):
ഗസറ്റ് വിജ്ഞാപനം റിലീസ് തീയതി: ഒക്ടോബർ 13
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20
നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന തീയതി: ഒക്ടോബർ 21
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 23
വോട്ടെടുപ്പ് തീയതി: നവംബർ 7
വോട്ടെണ്ണൽ തീയതി: ഡിസംബർ 3

ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ (ഘട്ടം 2):
ഗസറ്റ് വിജ്ഞാപനം റിലീസ് തീയതി: ഒക്ടോബർ 21
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 30
നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന തീയതി: ഒക്ടോബർ 31
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 2
വോട്ടെടുപ്പ് തീയതി: നവംബർ 17
വോട്ടെണ്ണൽ തീയതി: ഡിസംബർ 3

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News