BJP Plan To Woo Voters: വോട്ടർമാര്‍ക്കായി ബിജെപിയുടെ പദ്ധതി, 2 മാസത്തിനുള്ളിൽ 30 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷേത്രം ദര്‍ശിക്കാന്‍ അവസരം

BJP Plan To Woo Voters: അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയ്ക്ക് വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിച്ചിരിയ്ക്കുന്നത്. പ്രതിഷ്ഠാദിനം അവിസ്മരണീയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അയോധ്യയില്‍ നടക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 09:51 AM IST
  • രാമ ക്ഷേത്ര നിര്‍മ്മാണം മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രധാന അജണ്ടയായിരുന്നു. 10 വര്‍ഷത്തെ ഭരണകാലത്ത് ആ ലക്ഷ്യം സഫലമാവുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്‌.
BJP Plan To Woo Voters: വോട്ടർമാര്‍ക്കായി ബിജെപിയുടെ പദ്ധതി, 2 മാസത്തിനുള്ളിൽ 30 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷേത്രം ദര്‍ശിക്കാന്‍ അവസരം

New Delhi: രാജ്യം ഏറെ ഉത്സാഹത്തോടെ കാത്തിരിയ്ക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയ്ക്ക് വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിച്ചിരിയ്ക്കുന്നത്. പ്രതിഷ്ഠാദിനം അവിസ്മരണീയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അയോധ്യയില്‍ നടക്കുകയാണ്. 

Also Read:  Horoscope Today, January 3: ഈ രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം അറിയാം   
 
ഈ അവസരത്തില്‍ എല്ലാ രാമ ഭക്തരെയും ഒന്നിപ്പിച്ച് വിപുലമായ രീതിയില്‍  ശ്രീരാമ പ്രതിഷ്ഠാദിനം ആഘോഷിക്കാൻ ബിജെപി പദ്ധതിയിടുകയാണ്. അതിന്‍റെ ഭാഗമായി രാമക്ഷേത്ര ദർശനം നടത്താൻ എല്ലാവരെയും സഹായിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പാര്‍ട്ടി  പ്രവർത്തകരോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ജെപി നദ്ദ  ഈ ആവശ്യം മുന്നോട്ടു വച്ചത്.  

Also Read:  Lok Sabha Polls 2024: മൂന്നാം തവണയും മോദി സര്‍ക്കാര്‍!! പുതിയ മുദ്രാവാക്യം തിരഞ്ഞെടുത്ത്  BJP 
 
"ജനുവരി 22 ന് അയോധ്യയിലെ രാം ക്ഷേത്രത്തില്‍ രാം ലല്ല പ്രതിഷ്ഠാ ദിനത്തിൽ ബി.ജെ.പി പ്രവർത്തകർ രാജ്യത്ത് ദീപാവലി പോലുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. രാമ ഭക്തരെ സഹായിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം, ക്ഷേത്ര ദർശനത്തിനായി അയോധ്യയിൽ എത്തുന്ന  ഒരു വ്യക്തിയ്ക്കും യാതൊരു അസൗകര്യവും ഉണ്ടാകരുത്. വിവേചനമില്ലാതെ ദർശനം നടത്താന്‍ സൗകര്യം ഒരുക്കണം", യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് നദ്ദ പറഞ്ഞു.

അതുകൂടാതെ, രാമക്ഷേത്രം വഴി വോട്ടർമാരെ ആകർഷിക്കാനും ബിജെപി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. അതായത്, രണ്ട് മാസത്തിനുള്ളിൽ 30 ലക്ഷത്തിലധികം ആളുകള്‍ക്ക് രാമ ക്ഷേത്രം ദര്‍ശിക്കാനുള്ള അവസരമാണ് പാര്‍ട്ടി ഒരുക്കുന്നത്. 

രാമ ക്ഷേത്ര നിര്‍മ്മാണം മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രധാന അജണ്ടയായിരുന്നു. 10 വര്‍ഷത്തെ ഭരണകാലത്ത് ആ  ലക്ഷ്യം സഫലമാവുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്‌. രാമ ക്ഷേത്ര പ്രതിഷ്ഠാദിനം  രാജ്യമൊട്ടുക്ക് മാത്രമല്ല ലോകമൊട്ടുക്ക് ആഘോഷമാക്കി മാറ്റാനുള്ള  ശ്രമത്തിലാണ്  ബിജെപി...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News