Gujarat Polls 2022: പാര്‍ട്ടിയില്‍ വിമതര്‍ക്ക് ഇടമില്ല എന്ന് തെളിയിച്ച് BJP. സ്വതന്ത്രരായി മത്സരിച്ച 12 പേരെ പാർട്ടി സസ്‌പെൻഡ് ചെയ്തു. ഗുജറാത്തിൽ അടുത്ത മാസം ആദ്യവാരം നടക്കാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടിയുടെ ശക്തമായ നടപടി.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇവരില്‍ 6 തവണ എംഎൽഎയായ മധു ശ്രീവാസ്തവയും 2 മുൻ എംഎൽഎമാരും ഉൾപ്പെടുന്നു. ഡിസംബർ ഒന്നിന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് 7 ബിജെപി നേതാക്കളെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം 12 നേതാക്കളെ സസ്‌പെൻഡ് ചെയ്തത്.
ഡിസംബർ അഞ്ചിന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ച 12 നേതാക്കളെ കൂടി ഗുജറാത്ത് ബിജെപി അദ്ധ്യക്ഷന്‍ സിആർ പാട്ടീൽ സസ്‌പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന ഘടകം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 93 സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 21 ആയിരുന്നു. എന്നാല്‍ ബിജെപിയിലെ വിമതർ ആരും തങ്ങളുടെ പത്രികകള്‍ പിൻവലിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരിയ്ക്കുന്നത്.
അതായത് നിലവില്‍ 18 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്ക് എതിരായി വിമതര്‍ മത്സരിയ്ക്കുന്നുണ്ട്.
നിരവധി പ്രമുഖ നേതാക്കളാണ് ഇക്കുറി വിമതരായി കളത്തില്‍ ഇറങ്ങിയിരിയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ നേതാക്കളിൽ വഗോഡിയയിൽ നിന്നുള്ള (വഡോദര ജില്ല) നിലവിലെ എംഎൽഎ മധു ശ്രീവാസ്തവ, മുൻ പദ്ര എംഎൽഎ ദിനു പട്ടേൽ, മുൻ ബയാദ് എംഎൽഎ ധവൽസിംഗ് സാല എന്നിവരും ഉൾപ്പെടുന്നു.
കുൽദീപ് സിംഗ് റൗൾ (സാവാലി), ഖതുഭായ് പഗി (ഷെഹ്‌റ), എസ് എം ഖാന്ത് (ലുനാവാഡ), ജെ പി പട്ടേൽ (ലുനവാഡ), രമേഷ് സാല (ഉംരേത്ത്), അമർഷി സാല (ഖംഭട്ട്), രാംസിംഗ് താക്കൂർ (ഖേരാലു), മാവ്ജി ദേശായി (ധനേര, ലെബ്ജി താക്കൂർ (ദീസ മണ്ഡലം) ) എന്നിവരാണ് മറ്റ് നേതാക്കൾ.
ഗുജറാത്തില്‍ ഇക്കുറി റെക്കോര്‍ഡ് വിജയം കരസ്ഥമാക്കാന്‍ പൊരുതുന്ന ബിജെപിയ്ക്ക് ഇക്കുറി പാളയത്തില്‍ നിന്ന് തന്നെ എതിരാളികള്‍ എത്തി എന്നത് ദേശീയ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...