Kanpur: നമ്മുടെ നാട്, നാം ജനിച്ചുവളര്‍ന്ന ആ പ്രദേശം, അതിനോടൊക്കെ നമുക്ക് ഒരു പ്രത്യേകതരം സ്നേഹവും വിശ്വാസവുമാണ്... എന്നാല്‍ ജീവന്‍ അപകടത്തിലായിരിയ്ക്കുന്ന സാഹചര്യത്തിലും ആ വിശ്വാസം മുറുകെ പിടിച്ച ഒരു യുവാവുണ്ട്... ഉത്തര്‍ പ്രദേശുകാരനായ ഈ യുവാവിന് സംഭവിച്ചത് അറിയുമ്പോള്‍ ആരും ഒന്ന് അമ്പരക്കും...
സംഭവം ഇങ്ങനെയാണ്...
ഗുജറാത്തിലെ രാജ്‌കോട്ടിൽ കൂലിപ്പണി ചെയ്തിരുന്ന ഉത്തര്‍ പ്രദേശിലെ ഫത്തേപൂർ സ്വദേശിയായ സുനിൽ കുമാറിനെ പാമ്പ് കടിച്ചു. ആഗസ്റ്റ് 15 നാണ് സംഭവം. 20 കാരനായ യുവാവിനെ ഉടന്‍തന്നെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.
Also Read: Delhi Crime: സുഹൃത്തിന്‍റെ മകളെ ബലാത്സംഗം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ, ഗർഭച്ഛിദ്ര ഗുളികകൾ നൽകി ഭാര്യ
യുവാവിന്‍റെ ആരോഗ്യനില വഷളായതിൽ ആശങ്കാകുലരായ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ചികിത്സയ്ക്കായി ഉത്തര്‍ പ്രദേശിലെ കാൺപൂര്‍ ലാലാ ലജ്പത് റായ് ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചു. അതായത്, ഗുജറാത്തിലെ രാജ്‌കോട്ടിൽനിന്ന് ഏകദേശം 1,300 ലധികം കിലോമീറ്ററാണ് രോഗിയ്ക്ക് സഞ്ചരിക്കേണ്ടത്..!! തീരുമാനത്തില്‍ ഉറച്ച വീട്ടുകാര്‍ 51,000 രൂപയ്ക്ക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS) ആംബുലൻസ് വാടകയ്‌ക്കെടുക്കുകയും 1,307 കിലോമീറ്റർ ദൂരം സഞ്ചരിച്ച് രോഗിയെ കാൺപൂരിലെത്തിക്കുകയും ചെയ്തു. അതായത്, അബോധാവസ്ഥയിലായ യുവവിനെയും കൊണ്ട് കുടുംബാംഗങ്ങൾ സഞ്ചരിച്ചത് 1,307 കിലോമീറ്റര്‍...!!
ലാലാ ലജ്പത് റായ് ആശുപത്രിയിൽ എത്തിയ ഉടൻ യുവാവിനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. ഡോക്ടർമാരുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായി, രോഗി പതുക്കെ സുഖം പ്രാപിക്കാൻ തുടങ്ങി, റിപ്പോര്‍ട്ട് അനുസരിച്ച് ശനിയാഴ്ച വെന്‍റിലേറ്റര്‍ സപ്പോര്‍ട്ട് നീക്കം ചെയ്തു. യുവാവ് ഇപ്പോള്‍ ICU വില്‍ കഴിയുകയാണ്.
യുവാവിനെപ്പറ്റി ഡോക്ടര്‍മാര്‍ പറയുന്നത് ഇപ്രകാരമാണ്... "ആഗസ്റ്റ് 17ന് രാത്രിയാണ് രോഗി ലാലാ ലജ്പത് റായ് ആശുപത്രിയിൽ എത്തിയത്. ആ അവസരത്തില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. പാമ്പിന്‍റെ വിഷം യുവാവിന്‍റെ ശരീരത്തില്‍ ഒരു ന്യൂറോ-ടോക്സിക് പ്രഭാവം ഉണ്ടാക്കിയിരുന്നു. ഡോക്ടര്‍മാരുടെ അക്ഷീണ പരിശ്രമം മൂലം യുവാവിന്‍റെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. വെന്‍റിലേറ്ററിൽ നിന്ന് മാറ്റി ഐസിയു വാർഡിലേക്ക് അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. യുവാവ് ഇപ്പോൾ അപകടനില തരണം ചെയ്തിരിക്കുന്നു", ആശുപതി അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...