Data Breach: ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ ചോർച്ച; 81.5 കോടി ജനങ്ങളുടെ വിവരങ്ങൾ ഡാർക്ക് വെബ്ലിൽ

ആധാര്‍ വിവരങ്ങളും പാസ് പോര്‍ട്ട് വിവരങ്ങളും പേരുകള്‍, ഫോണ്‍ നമ്പറുകള്‍, സ്ഥിരമായതും താല്‍കാലിക മേല്‍വിലാസങ്ങളും ചോർന്നിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 10:57 AM IST
  • ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവര ചോർച്ചയാണിതെന്നാണ് വിലയിരുത്തൽ.
  • ഇന്ത്യൻ കൗൺസിൽ ഓഫ് മീഡിയൽ റിസർച്ച് കോവിഡ് ടെസ്റ്റ് നടത്തിയ സമയത്ത് ശേഖരിച്ച വിവരങ്ങളാണിതെന്ന് ഹാക്കർ അവകാശപ്പെടുന്നു.
Data Breach: ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ ചോർച്ച; 81.5 കോടി ജനങ്ങളുടെ വിവരങ്ങൾ ഡാർക്ക് വെബ്ലിൽ

ന്യൂഡൽഹി: രാജ്യത്തെ 81.5 കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ്ലിൽ ചോർന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവര ചോർച്ചയാണിതെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മീഡിയൽ റിസർച്ച് കോവിഡ് ടെസ്റ്റ് നടത്തിയ സമയത്ത് ശേഖരിച്ച വിവരങ്ങളാണിതെന്ന് ഹാക്കർ അവകാശപ്പെടുന്നു. 

ആധാര്‍ വിവരങ്ങളും പാസ് പോര്‍ട്ട് വിവരങ്ങളും പേരുകള്‍, ഫോണ്‍ നമ്പറുകള്‍, സ്ഥിരമായതും താല്‍കാലിക മേല്‍വിലാസങ്ങളും ചോർന്നിട്ടുണ്ട്. അമേരിക്കൻ സൈബർ സെക്യൂരിറ്റി ആന്റ് ഇന്റലിജൻസ് ഏജൻസിയായ റെസെക്യൂരിറ്റിയാണ് വിവരചോർച്ച ആദ്യം റിപ്പോർട്ട് ചെയ്തത്. 'pwn001' എന്ന പേരിലുള്ള ഹാക്കർ ആണ് വിവരങ്ങൾ ചോർത്തിയത്. 

ഐസിഎംആറിൽ നിന്നോ സർക്കാരിൽ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഐസിഎംആറിൽ നിന്ന് പരാതി ലഭിച്ചാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഇക്കാര്യം അന്വേഷിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News