Washington DC: H1B Visa -യില്‍ അമേരിക്കയിലെത്തി യിരിയ്ക്കുന്ന ഇന്ത്യാക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി Joe Biden ഭരണകൂടം... H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക് ഇനി അമേരിക്കയില്‍ അനായാസം തൊഴില്‍ ചെയ്യാന്‍ സാധിക്കും.
മുന്‍പ് നിലവിലിരുന്ന നിയമം അനുസരിച്ച് H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി ഇല്ലായിരുന്നു. Joe Biden അധികാരമേറ്റ ഉടന്‍തന്നെ ഈ നിയമങ്ങളി മാറ്റമുണ്ടാകും എന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. അതോടെ Joe Bidenന്‍റെ കുടിയേറ്റ നയങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുകയായിരുന്നു ഇന്ത്യയിലെ IT പ്രൊഫെഷണലുകള്‍.
കുടിയേറ്റ-സൗഹൃദ നീക്കത്തിൽ, ആയിരക്കണക്കിന് ഇന്ത്യൻ-അമേരിക്കൻ സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്ന നയമാണ് അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചിരിയ്ക്കുന്നത്. അതായത് H1B Visa - യുള്ളവരുടെ ഭാര്യമാര്‍ക്കും ഇനി അമേരിക്കയില്‍ ജോലി ചെയ്യാം. ഇവര്‍ക്ക് Automatic Work Authorisation Permit ലഭിക്കും. ബൈഡന്‍ ഭരണകൂടം ഇതിന് അനുമതി നല്‍കി.
മുന്‍പ് ട്രംപ് ഭരണകൂടം H1B Visa ഉള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കുന്ന പദ്ധതി (H4 Visa) റദ്ദ് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അന്ന് അതിനെ ശക്തമായി എതിര്‍ത്ത് ഇന്നത്തെ ഉപ രാഷ്‌ട്രപതിയായ കമല ഹാരിസ് (Kamala Harris) രംഗത്തെത്തിയിരുന്നു. എന്നാല്‍ അധികാരമേറ്റയുടന്‍തന്നെ നയങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുകയാണ് ബൈഡന്‍ ഭരണകൂടം...
Also Read: US Visa: H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കാനുള്ള നീക്കവുമായി Joe Biden
H1B വിസ, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് Joe Bidenന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യയിലെ സാങ്കേതികവിദ്യ വ്യവസായ ലോകം
വ്യാപാരത്തിലും കുടിയേറ്റ നയത്തിലും പുതിയ സമീപനം സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് Joe Biden പ്രഖ്യാപിച്ചിരുന്നു. മുന്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഹാനികരമായ നിയന്ത്രണ നയങ്ങളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരുമെന്നതില്‍ ബൈഡനുള്ള പ്രതിജ്ഞാബദ്ധതയെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.
അമേരിക്കയില്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറി൦ഗ്, എന്നീ മേഖലകളില്‍ വലിയ പ്രതിഭാദാരിദ്ര്യം നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇത്. ജനുവരി 2013ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ 7,50,000ല്‍ അധികം പേരുടെ കുറവ് നിലനില്‍ക്കുന്നുണ്ട്. 2020 മെയ് മാസത്തിനുശേഷം ഇതില്‍ 20% വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
അമേരിക്കയില്‍ എല്ലാ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമായിരിക്കേ ഉയര്‍ന്ന സാങ്കേതിക കഴിവുകള്‍ ആവശ്യമുള്ള മേഖലകളില്‍ ജോലിക്കാരുടെ ഒഴിവുകള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കഴിയുക ഇന്ത്യയില്‍ നിന്നുള്ള IT പ്രൊഫെഷണലുകള്‍ക്കാണ്. ബൈഡന്‍ ഭരണകൂടം കൈക്കൊണ്ടിരിയ്ക്കുന്ന നിര്‍ണ്ണായക നിലപാടിലൂടെ ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...