Cocaine Burst Mumbai: 15 കോടിയുടെ കൊക്കെയ്ൻ മുംബൈയിലെ ഹോട്ടലിൽ ; സാംബിയൻ പൗരൻ അറസ്റ്റിൽ

കൊക്കെയ്ൻ വാങ്ങാനായി സാംബിയയിലെ ലുസാക്കയിൽ നിന്ന് ആഡിസ് അബാബയിൽ സംബിയൻ പൗരൻ സന്ദർശനം നടത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 03:15 PM IST
  • രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
  • സാംബിയൻ പൗരനെ എൻസിബി അറസ്റ്റ് ചെയ്തു
  • എൻസിബി സംഘം ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പരിശോധന നടത്തുകയായിരുന്നു
Cocaine Burst Mumbai: 15 കോടിയുടെ കൊക്കെയ്ൻ മുംബൈയിലെ ഹോട്ടലിൽ ; സാംബിയൻ പൗരൻ അറസ്റ്റിൽ

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തി പരിശോധനയിൽ മുംബൈയിലെ ഒരു ഹോട്ടലിൽ നിന്ന് രണ്ട് കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു. കൊക്കെയ്ൻ എത്തിച്ച സാംബിയൻ പൗരനെ എൻസിബി അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ വാങ്ങാനിരുന്ന ടാൻസാനിയൻ സ്വദേശിനിയെയും എൻസിബി അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കൊക്കെയന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 15 കോടി രൂപ വിലമതിക്കും. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

കൊക്കെയ്ൻ വാങ്ങാനായി സാംബിയയിലെ ലുസാക്കയിൽ നിന്ന് ആഡിസ് അബാബയിൽ സംബിയൻ പൗരൻ സന്ദർശനം നടത്തിയിരുന്നു.വിമാനത്തിൽ മുംബൈയിലെത്തിയ ശേഷം ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു.
ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന എൻസിബി സംഘം ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പരിശോധന നടത്തുകയായിരുന്നു. ബാഗിൽ രണ്ട് കിലോ ഭാരമുള്ള രണ്ട് പാക്കറ്റിലാക്കിയ നിലയിലായിരുന്നു കൊക്കെയ്ൻ.

അറസ്റ്റിലായ സാംബിയൻ സ്വദേശി ഗിൽമോറിന്റെ ഫോൺ കോളുകൾ എൻസിബി സംഘം നിരീക്ഷിച്ചിരുന്നു. മയക്കുമരുന്ന് എത്തിക്കാൻ ഡൽഹിയിലേക്ക് പോകണമെന്നുള്ള സംസാരമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. തുടർന്ന്. എൻസിബി സംഘം ദേശീയ ഡൽഹിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഗിൽമോറിൽ നിന്ന് ചരക്ക് സ്വീകരിക്കാനിരുന്ന എംആർ അഗസ്റ്റിനോ എന്ന ടാൻസാനിയൻ സ്ത്രീയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിൽ മയക്കുമരുന്ന് വിതരണ ശൃംഖല മുംബൈ, ഡൽഹി, ബെംഗളൂരു, ഗോവ എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിലേക്ക് വ്യാപിച്ചതായി എൻസിബി കണ്ടെത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News