ചണ്ഡിഗഡ് : പാഞ്ചാബി റാപ്പ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ മാനസയിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെയാണ് അജ്ഞാത സംഘമെത്തി ഗായകന് നേരെ വെടി ഉതിർക്കുന്നത്. അടിത്തിടെ നടന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ഗായകൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 27 വയസായിരുന്നു.
ഇന്നലെ മെയ് 28നായിരുന്നു ആം ആദ്മി സർക്കാർ സിദ്ദുവിനുള്ള സുരക്ഷ പിൻവലിച്ചത്. അതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിക്കുന്നത്. അക്രമകാരികൾ 30 റൗണ്ട് വെടി ഉതുർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗായകനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾക്കും വെടിയേറ്റുയെന്ന് പഞ്ചാബി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാനസ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനർഥിയായി മത്സരിച്ച മൂസേവാല 63,323 വോട്ടുകൾക്ക് ആരോഗ്യ മന്ത്രിയായിരുന്ന വിജയ് സിംഗ്ലയോട് തോൽക്കുകയായിരുന്നു. ലജൻഡ്, ഡെവിൽ, ജെസ്റ്റ് ലിസൺ, ജാട്ട് ടാ മുഖാബലാ, ഹത്യാർ തുടങ്ങിയവാണ് മൂസേവാലയുടെ ഹിറ്റ് ഗാനങ്ങൾ.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.