J&K Congress: ജമ്മു കാശ്മീരില്‍ ഒറ്റപ്പെട്ട് ഗുലാം നബി ആസാദ്, 17 മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി

J&K Congress Update: കാശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തിയതോടെ ഇത് സന്തോഷകരമായ അവസരമാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 05:56 PM IST
  • ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ്‌ വിട്ട മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വെള്ളിയാഴ്ച രാവിലെയാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
J&K Congress: ജമ്മു കാശ്മീരില്‍ ഒറ്റപ്പെട്ട് ഗുലാം നബി ആസാദ്, 17 മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി

J&K Congress Update: ഭരത് ജോഡോ യാത്ര ജമ്മു കാശ്മീരില്‍ പ്രവേശിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്ക് ഉത്തേജനം ലഭിച്ചിരിയ്ക്കുകയാണ്. അതായത്, മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായിരുന്ന ഗുലാം നബി ആസാദിന്‍റെ വിശ്വസ്തർ എന്നറിയപ്പെട്ടിരുന്ന 17 പേര്‍ പാര്‍ട്ടിയില്‍ തിരികെയെത്തി.

മാസങ്ങളായി കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭാരത് ജോഡോ യാത്രയ്ക്ക്  ലഭിച്ച ഏറ്റവും വലിയ പോസിറ്റീവ് പ്രതികരണം എന്ന് വേണമെങ്കില്‍ ഇതിനെ കാണാം. കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ട് ഗുലാം നബി ആസാദിന്‍റെ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ ചേര്‍ന്ന ഇവര്‍ തിരികെ എത്തിയതോടെ കാശ്മീരില്‍ കോണ്‍ഗ്രസ്‌ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും എന്നതിന്‍റെ സൂചനയാണ് രാരാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.

Also Read:   Bharat Jodo Yatra Update: ഉത്തര്‍ പ്രദേശില്‍ താപനില  6 ഡിഗ്രി, വെള്ള ടീ ഷർട്ടില്‍ രാഹുല്‍ ഗാന്ധി, ഭാരത് ജോഡോ യാത്രയുടെ വീഡിയോ വൈറല്‍ 

ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ്‌ വിട്ട  മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വെള്ളിയാഴ്ച രാവിലെയാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. ചന്ദിനെ കൂടാതെ, മുൻ മന്ത്രി പീർസാദ മുഹമ്മദ് സയീദ്, മനോഹർ ലാൽ, ബൽവാൻ സിംഗ് എന്നിവരും കോൺഗ്രസിലേയ്ക്ക് മടങ്ങിയെത്തിയ മറ്റ് പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു.

Also Read :  Paush Purnina 2023: പൗഷ പൂര്‍ണിമയുടെ പ്രാധാന്യം, ഈ ദിവസം എന്തുചെയ്യണം, എന്തുചെയ്യരുത്? അറിയാം

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ജയറാം രമേശ്,  രജനി പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ നേതാക്കള്‍ കോൺഗ്രസിൽ വീണ്ടും ചേർന്നത്.

അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ്‌ സഹവാസം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. ഇതോടെ കാശ്മീരില്‍ നിന്നും ഒരു വലിയ  സംഘം കോണ്‍ഗ്രസ്‌ നേതാക്കള്‍ ആസാദിനൊപ്പം ചേര്‍ന്നു. എന്നാല്‍, താരാ ചന്ദ്, ബൽവാൻ സിംഗ്, മുൻ മന്ത്രി ഡോ. മനോഹർ ലാൽ ശർമ്മ എന്നിവരെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അടുത്തിടെ ഡിഎപിയിൽ നിന്ന് പുറത്താക്കിയിരുന്നു.  തുടര്‍ന്നാണ് ഈ നേതാക്കള്‍ കോണ്‍ഗ്രസില്‍ തിരികെയെത്താനുള്ള തീരുമാനം അറിയിച്ചത്. 

കാശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തിയതോടെ ഇത് സന്തോഷകരമായ അവസരമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. ഈ നേതാക്കൾ രണ്ട് മാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധിയെടുത്തത് പോലെയാണെന്നും ലീവ് കഴിഞ്ഞു, അവർ തിരിച്ചെത്തി എന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

ചന്ദ്, ലാൽ, സിംഗ് എന്നിവരെ കൂടാതെ, മുൻ പിസിസി പ്രസിഡന്റും മൂന്ന് തവണ മന്ത്രിയുമായ പീർസാദ മുഹമ്മദ് സയീദ്, മുഹമ്മദ് മുജാഫർ പരേ, മൊഹീന്ദർ ഭരദ്വാജ്, ഭൂഷൺ ദോഗ്ര, വിനോദ് ശർമ, നരീന്ദർ ശർമ, നരേഷ് ശർമ, അംബീഷ് മഗോത്ര, സുബാഷ് ഭഗത് സന്തോഷ് മാൻഹാസ്, ബദ്രി നാഥ് ശർമ്മ, വരുൺ മഗോത്ര, അനുരാധ ശർമ്മ, വിജയ് തർഗോത്ര, ചന്ദർ പ്രഭ ശർമ്മ  എന്നിവരും കോൺഗ്രസിൽ തിരിച്ചെത്തി. 

കോൺഗ്രസ് വിട്ടത് തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്നാണ് പാര്‍ട്ടിയില്‍ തിരികെയെത്തിയ ശേഷം ചന്ദ് അഭിപ്രായപ്പെട്ടത്. തിടുക്കത്തിൽ എടുത്ത തെറ്റായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.  പാർട്ടി വിട്ടതിന് പീർസാദ ജമ്മു കശ്മീരിലെയും കോൺഗ്രസിലെയും ജനങ്ങളോട് ക്ഷമാപണം നടത്തി. രാജ്യത്തും ജമ്മു കശ്മീരിലും മതനിരപേക്ഷ ശക്തികളെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഇത് ഒരു തുടക്കം മാത്രമാണ് എന്നും പാര്‍ട്ടി വിട്ടുപോയ നിരവധി ആളുകള്‍ ഇനിയും മടങ്ങി എത്തുമെന്നും ജയറാം രമേശ്‌ പറഞ്ഞു.

“ഇത് ഒരു തുടക്കം മാത്രമാണ്. യാത്ര ജമ്മു കാശ്മീരിൽ എത്തുമ്പോൾ.. കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും അഖണ്ഡ ഇന്ത്യ ആഗ്രഹിക്കുന്നവരുമായ ലക്ഷങ്ങള്‍ യാത്രയിൽ അണിചേരുമെന്നും വേണുഗോപാൽ പറഞ്ഞു.

ആസാദിനെ പാർട്ടിയിലേക്കുള്ള തിരിച്ചുവരവിന് കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, അദ്ദേഹം തന്നെ അത് നിഷേധിച്ചുവെന്നും ഭാരത് ജോഡോ യാത്രയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് യാത്രയിൽ ചേരാമെന്ന് കോണ്‍ഗ്രസ്‌ പറഞ്ഞിട്ടുണ്ട്, എല്ലാവർക്കും സ്വാഗതമെന്നും വേണുഗോപാൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

  

Trending News