ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിൽ 12-ാം ക്ലാസും ബിരുദവും പാസ്സായവർക്ക് ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 25 ഏപ്രിൽ 2022 വരെ becil.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റിന് കീഴിൽ 378 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
തസ്തികകളുടെ എണ്ണം
ഓഫീസ് അസിസ്റ്റന്റ് - 200 തസ്തികകൾ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ - 178 പോസ്റ്റുകൾ
ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർഥി ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയിരിക്കണം. അതേസമയം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 12-ാം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാർത്ഥിയുടെ പ്രായം 21നും 45നും ഇടയിൽ ആയിരിക്കണം.
ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് ടൈപ്പിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. പരീക്ഷ എഴുതുന്നവർക്ക് അഡ്മിറ്റ് കാർഡ് നൽകും.
എങ്ങനെ അപേക്ഷിക്കാം?
ആദ്യം ഉദ്യോഗാർത്ഥികൾ becil.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
അതിനുശേഷം ഹോം പേജിൽ നൽകിയിരിക്കുന്ന കരിയർ വിഭാഗത്തിലേക്ക് പോകുക.
അപേക്ഷകർ രജിസ്ട്രേഷൻ ഫോമിന്റെ (ഓൺലൈൻ) ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകണം.
തുടർന്ന് ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.
ഏറ്റവും അവസാനമായി അപേക്ഷ ഫീസ് അടയ്ക്കുക.