Bank Holidays December 2021: വര്‍ഷാവസാനമായതോടെ ബാങ്ക് ജീവനക്കാര്‍ക്ക് കുശാലാണ്. പുതുവത്സരം ആഘോഷിക്കാന്‍ അവധി ദിവസങ്ങള്‍ ഏറെയാണ്. എന്നാല്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ബാങ്കുമായി ബന്ധപ്പട്ട പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്തേണ്ടവര്‍ ഈ വിവരം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
ഡിസംബറില്‍ ഇനി 6 ദിവസത്തോളം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
ബാങ്ക് പുറത്തുവിട്ട Holidays List അനുസരിച്ച് ഡിസംബര്‍ 24 മുതല്‍ 6 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. എന്നാൽ, പല സംസ്ഥാനങ്ങളിലും ഒരേസമയം ബാങ്കുകൾ അവധിയായിരിയ്ക്കില്ല. ഈ അവധികള്‍ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബാധകം.
ഡിസംബറിലെ ഏക ദേശീയ അവധി (National Holiday) ക്രിസ്തുമസിന് മാത്രമാണ്, ഇന്ത്യയിലുടനീളം ബാങ്കുകൾ ആ ദിവസം പ്രവര്‍ത്തിക്കില്ല.
Also Read: Bank Holidays December 2021: ഡിസംബറിൽ 16 ദിവസം ബാങ്കുകൾക്ക് അവധി! തീയതികൾ അറിയാം
RBI പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ഇനിയുള്ള ബാങ്ക് അവധി ദിനങ്ങള്‍ ഇപ്രകാരമാണ് (Bank Holidays in December 2021)
ഡിസംബർ 24 - ക്രിസ്മസ് ഫെസ്റ്റിവൽ (Banks closed in Aizawl)
25 ഡിസംബർ - ക്രിസ്മസ് (ബംഗളൂരുവും ഭുവനേശ്വറും ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ബാങ്കുകൾക്ക് അവധി) ഒപ്പം മാസത്തിലെ നാലാമത്തെ ശനിയാഴ്ചയും
ഡിസംബർ 26 - ഞായർ (പ്രതിവാര അവധി)
ഡിസംബർ 27 - ക്രിസ്മസ് ആഘോഷം (Aizawlൽ ബാങ്ക് അവധി)
ഡിസംബർ 30 - യു കിയാങ് നോങ്ബാഹ് (Yu Kiang Nongba) (ഷില്ലോങ്ങിൽ ബാങ്കുകൾക്ക് അവധി)
ഡിസംബർ 31 - പുതുവത്സര സായാഹ്നം (Aizawl ൽ ബാങ്കുകൾക്ക് അവധി)
മുകളില്‍ പറഞ്ഞ അവധികള്‍ പലതും സംസ്ഥാന അടിസ്ഥാനത്തിലുള്ളതാണ്. അതിനാല്‍ എല്ലാവരേയും ഇത് ബാധിക്കില്ല എന്നതാണ് നല്ല വാർത്ത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...