Balakot airstrike: പുൽവാമ ആക്രമണത്തിന് നൽകിയ തിരിച്ചടി; ബാലാകോട്ട് വ്യോമാക്രമണത്തിന് നാല് വർഷം

Balakot airstrike anniversary: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടത്തിയതിന് പ്രതികാരമായി ഇന്ത്യൻ വ്യോമസേന 2019 ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാകോട്ട് പ്രദേശത്തെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ വ്യോമാക്രമണം നടത്തി

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 11:17 AM IST
  • ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയതായി ഫെബ്രുവരി 27ന് ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചു
  • ഇന്ത്യൻ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാനിലെ ബാലാകോട്ട് പ്രദേശത്തെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കുകയും നിരവധി ഭീകരവാദികളെ വധിക്കുകയും ചെയ്തു
Balakot airstrike: പുൽവാമ ആക്രമണത്തിന് നൽകിയ തിരിച്ചടി; ബാലാകോട്ട് വ്യോമാക്രമണത്തിന് നാല് വർഷം

ഇന്ത്യൻ സൈനിക വാഹനവ്യൂഹത്തിന് നേർക്ക് നടത്തിയ പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായി 2019-ൽ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന്റെ നാലാം വാർഷികമാണ് 2023 ഫെബ്രുവരി 26. പുൽവാമയിൽ നടന്ന ചാവേർ ആക്രമണത്തിൽ 46 സെൻട്രൽ റിസർവ് പോലീസ് സേനാംഗങ്ങൾ വീരമൃത്യു വരിച്ചു.

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടത്തിയതിന് പ്രതികാരം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന 2019 ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാകോട്ട് പ്രദേശത്തെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ വ്യോമാക്രമണം നടത്തി. ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയതായി ഫെബ്രുവരി 27ന് ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണം പാകിസ്ഥാനിലെ ബാലാകോട്ട് പ്രദേശത്തെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കുകയും നിരവധി ഭീകരവാദികളെ വധിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് ഇന്ത്യ ബാലാകോട്ട് വ്യോമാക്രമണം നടത്തിയത്?

ജമ്മു കശ്മീരിലെ പുൽവാമ മേഖലയിൽ 46 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പ്രതികാരമായാണ് പാകിസ്ഥാൻ ഭീകരർക്കെതിരെ ബാലാകോട്ട് വ്യോമാക്രമണം ആരംഭിച്ചത്. പുൽവാമയിൽ 2019 ഫെബ്രുവരി പതിനാലിനാണ് ചാവേർ ബോംബാക്രമണം ഉണ്ടായത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പുൽവാമ ആക്രമണത്തിന് പ്രതികാരമായും വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാർക്കുള്ള ആദരാഞ്ജലിയായും ഇന്ത്യൻ സൈന്യം പാകിസ്ഥാൻ ഭീകരർക്കെതിരെ ബാലാകോട്ട് വ്യോമാക്രമണം ആസൂത്രണം ചെയ്തു. വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു.

ബാലാകോട്ട് വ്യോമാക്രമണത്തിൽ എന്താണ് സംഭവിച്ചത്?

ഫെബ്രുവരി ഇരുപത്തിയാറിന് പുലർച്ചെ, ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ജമ്മു കശ്മീരിലെ തർക്കപ്രദേശത്തുകൂടെ അതിർത്തി കടന്ന് പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ ബോംബുകൾ വർഷിച്ചു. 12 മിറാഷ് 2000 ജെറ്റുകൾ പാകിസ്ഥാൻ അതിർത്തികടന്ന് ഭീകരർക്കെതിരെ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തി. ഒരു ജെറ്റ് പാകിസ്ഥാൻ വ്യോമസേന വെടിവച്ചു വീഴ്ത്തി, പൈലറ്റ് അഭിനന്ദൻ വർത്തമാനെ പാകിസ്ഥാൻ തടവിലാക്കി. വർധമാനെ പിന്നീട് വിട്ടയക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News