ഏറെ കാത്തിരിപ്പിനൊടുവിൽ ജനുവരി 22ന് അയോധ്യ രാമക്ഷേത്രം ഭക്തർക്കു മുന്നിൽ തുറക്കുകയാണ്. 4000 കോടിയോളം ചിലവിൽ പണി കഴിപ്പിച്ച ക്ഷേത്രത്തിലെ ഓരോ കാര്യങ്ങൾക്കും പ്രത്യേകതകൾ ഏറെയാണ്. ക്ഷേത്രത്തിന്റെ പ്രധാന കവാടമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാമല്ലപുരം സ്വദേശി കുമാരസ്വാമി രമേശിന്റെ നേതൃത്വത്തിലുള്ള കരകൗശല വിദഗ്ധരാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ കൊത്തുപണികൾ നടത്തിയത്. രാമക്ഷേത്ര ശ്രീകോവിലിന്റെ പ്രധാന വാതിലുകളടക്കം 44 വാതിലുകളും രൂപകല്പന ചെയ്തത് മാമല്ലപുരത്തെ ഈ പ്രൊഫഷണലുകളാണ്. ഇലക്ട്രോപ്ലേറ്റിംഗ് പ്രക്രിയ ഉപയോഗിച്ച് വാതിലുകൾ സ്വർണ്ണം പൂശിയതാണ്. മനോഹരവും സങ്കീർണ്ണവുമായ കൊത്തുപണികളുള്ള വാതിലുകൾ ബൽഹർഷ തേക്ക് തടിയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിലുകൾ തുറക്കും. രമേശും 20 കരകൗശല തൊഴിലാളികളുടെ സംഘവും ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണികളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഈ ശ്രീകോവിലിന്റെ വാതിൽ ഉറപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ, ശ്രീകോവിലിന്റെ പ്രധാന വാതിലുകൾ ഉൾപ്പെടെയുള്ള 44 വാതിലുകളും ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ തെക്ക് മാമല്ലപുരം ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് രമേശിന്റെ സംഘമാണ് രൂപകൽപ്പന ചെയ്തത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ സഹായിക്കാൻ സംഘം കഴിഞ്ഞ ആറുമാസമായി അയോധ്യയിൽ തങ്ങുകയായിരുന്നു.
തമിഴരുടെ കല
ആർട്ടിസ്റ്റ് രമേശിന്റെ നേതൃത്വത്തിലുള്ള 40 ആശാരിമാരുടെ സംഘം തടി കൊത്തുപണിയിലും കരകൗശല നൈപുണ്യത്തിലും തങ്ങളുടെ പൂർവികരിൽ നിന്ന് പാരമ്പര്യമായി നേടിയെടുത്തതാണ്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് ചരിത്രപ്രസിദ്ധമായ രാമക്ഷേത്രത്തിന്റെ തടികൊണ്ടുള്ള വാതിലുകൾ നിർമ്മിക്കാനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
ക്ഷേത്ര രഥങ്ങളുടെ തൂണുകളും ഗോപുരങ്ങളും മിനുക്കാനും കൊത്തിയെടുക്കാനുമുള്ള മികച്ച ഉപകരണങ്ങൾ ഉണ്ടായിരുന്നിട്ടും അയോധ്യയിലെ ജോലികൾ ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് കലാകാരന്മാർ പറയുന്നു. ഈ സൃഷ്ടിയിൽ, ഗണിതശാസ്ത്രം, സർഗ്ഗാത്മകത, സൗന്ദര്യശാസ്ത്രം, ശിൽപം എന്നിവയെല്ലാം മനോഹരമായി ഒത്തുചേരുന്നത് വൈറലായ വീഡിയോയിൽ കാണാം.
എട്ടര അടി ഉയരവും 12 അടി വീതിയും നാലിഞ്ച് കനവും 500 കിലോ ഭാരവുമുള്ള ഒരു വാതിൽ എട്ട് പേർ ചുമക്കേണ്ടി വരുന്നത് വാതിലിന്റെ മഹത്വം മനസ്സിലാക്കിത്തരുന്നു. ആനകൾ, സ്ത്രീകൾ, താമരകൾ, മയിലുകൾ, അതിമനോഹരമായ രൂപകല്പനകൾ എന്നിവ കൊത്തിയ വാതിലുകളാൽ സജ്ജീകരിച്ചിരിക്കുന്നു ശ്രീകോവിൽ. ഇപ്പോൾ, ഡൽഹിയിൽ നിന്നുള്ള സ്വർണ്ണപ്പണിക്കാർ ഈ തേക്ക് തടി വാതിലുകളിൽ സ്വർണ്ണം പൂശുന്ന തിരക്കിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.