Ayodhya Mosque: മരം നട്ടും പതാക ഉയർത്തിയും നിർമ്മാണത്തിന് തുടക്കം

 അയോധ്യയിലെ ധാനിപൂർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച അഞ്ചേക്കർ സ്ഥലത്ത് ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ(ഐഐസിഎഫ്) ട്രസ്റ്റ് ആണ് മോസ്‌ക് പണിയുന്നത്

Last Updated : Jan 26, 2021, 04:44 PM IST
  • കഴിഞ്ഞമാസം ട്രസ്റ്റ് പള്ളിയുടെ രൂപരേഖ പുറത്തുവിട്ടിരുന്നു.
  • പദ്ധതിയുടെ ആദ്യഘട്ടത്തിൽ പള്ളിക്കൊപ്പം ആശുപത്രിയുമുണ്ടാകും.
  • രണ്ടാം ഘട്ടത്തിൽ ആശുപത്രി വിപുലീകരിക്കാൻ ട്രസ്റ്റിന് ആലോചനയുണ്ട്.
Ayodhya Mosque: മരം നട്ടും പതാക ഉയർത്തിയും നിർമ്മാണത്തിന് തുടക്കം

ലക്നൗ:  അയോധ്യയിൽ(Ayodhya) മരം നട്ടും പതാക ഉയർത്തിയും.മുസ്ലിം പള്ളിയുടെ നിർമ്മാണത്തിന് തുടക്കമായി. 2019-ലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് പള്ളിയുടെ നിർമാണം. അയോധ്യയിലെ ധാനിപൂർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച അഞ്ചേക്കർ സ്ഥലത്ത് ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ(ഐഐസിഎഫ്) ട്രസ്റ്റ് ആണ് മോസ്‌ക് പണിയുന്നത്. അയോധ്യ രാമക്ഷേത്രത്തിൽ നിന്നും 25 കിലോ മീറ്റർ അകലത്തിലാണ് ഇൗ പള്ളി.

ALSO READ: Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്

സ്ഥലത്തെ മണ്ണ് പരിശോധനയുടെ ജോലികൾ തങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും.മണ്ണുപരിശോധനാഫലവും പള്ളിയുടെ രൂപരേഖയ്ക്കുള്ള അംഗീകാരവും ലഭിച്ചാൽ പണി തുടങ്ങുമെന്ന് ട്രസ്റ്റിന്റെ തലവൻ സഫർ അഹമ്മദ് ഫറൂഖി പറഞ്ഞു. പള്ളി(Mosque) പണിയാനുള്ള സംഭവാനക്കായി പലരെയും സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: Tractor rally: കർഷകരെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

കഴിഞ്ഞമാസം ട്രസ്റ്റ് പള്ളിയുടെ രൂപരേഖ പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പള്ളിക്കൊപ്പം ആശുപത്രിയുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ ആശുപത്രി വിപുലീകരിക്കാൻ ട്രസ്റ്റിന് ആലോചനയുണ്ട്. ആശുപത്രി കെട്ടിടത്തിനുള്ളിൽ ദിവസവും 1,000 പേർക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന സമൂഹ അടുക്കളയുമുണ്ടാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി അതാർ ഹുസൈൻ പറഞ്ഞു. പള്ളിയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Trending News