അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഓഡി പുതിയ ഔഡി ക്യൂ 3 ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു.44.89 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയിൽ പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക.ക്വാട്രോ ഓൾ-വീൽ ഡ്രൈവും 2.0 എൽ ടിഎഫ്എസ്ഐ സ്റ്റാൻഡേർഡ് പെട്രോൾ എഞ്ചിനും, 190 എച്ച്പിയും 320 എൻഎം ടോർക്കും ഉള്ളതാണ്
പുതിയ ഔഡി ക്യു3
വെറും 7.3 സെക്കൻഡിനുള്ളിൽ 0-100 കി.മീ/മണിക്കൂർ വേഗത വാഹനം കൈവരിക്കും. 2022 അവസാനത്തോടെ വാഹനത്തിൻറെ ഡെലിവറി ആരംഭിക്കും.ഓഡി ക്യൂ3 പ്രീമിയം പ്ലസ് വേരിയന്റിന് 44,89,000 രൂപയും (എക്സ്-ഷോറൂം) ടെക്നോളജി വേരിയന്റിന് 50,39,000 രൂപയുമാണ് (എക്സ്-ഷോറൂം) വില.
മുൻ മോഡലുകളേക്കാൾ സ്പോട്ടി ലുക്കാണ് വാഹനത്തിനുള്ളത്. വലിയ എയർ ഇൻലെറ്റുകളും വണ്ടിക്ക് ആ പ്രീമിയം ലുക്ക് കൊണ്ട് വരുന്നു.
എല്ലാത്തരം റോഡുകളിലും ഒരു പ്രശ്നവുമില്ലാതെ പോകുന്നതാണ് ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ്. ആവശ്യമെങ്കിൽ മോഡുകൾ മാറ്റി വാഹനം ഒാടിക്കാം.
പൾസ് ഓറഞ്ച്, ഗ്ലേസിയർ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവര ബ്ലൂ എന്നീ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുതിയ ഔഡി ക്യൂ3 ലഭ്യമാവുക. ഒകാപി ബ്രൗൺ, പേൾ ബീജ് എന്നീ ഇന്റീരിയർ കളർ ഓപ്ഷനുകളും ഇതിനുണ്ട്.
വാഹനം വാങ്ങുന്ന ആദ്യത്തെ 500 ഉപഭോക്താക്കൾക്ക് 5 വർഷത്തെ വാറന്റിയും 3 വർഷം / 50,000 കി.മീ സമഗ്ര സേവന മൂല്യ പാക്കേജും ഉൾപ്പെടെ നിരവധി ഉടമസ്ഥാവകാശ ആനുകൂല്യങ്ങളോടെയാണ് പുതിയ ഔഡി Q3 എത്തുക.നിലവിലെ ഇന്ത്യ ഉപഭോക്താക്കൾക്കും ലോയൽറ്റി ആനുകൂല്യങ്ങൾ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...