Assembly Election Results 2022 : പൊട്ടിപ്പാളീസായി കോൺഗ്രസ്; നെറ്റ്ഫ്ലിക്സിലെ നല്ല സിനിമ ഏതെന്ന് ചോദിച്ച് ചിദംബരത്തിന്റെ മകൻ

കോൺഗ്രസിന്റെ തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള ലോക്സഭ എംപിയാണ് കാർത്തി ചിദംബരം.

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 04:57 PM IST
  • കോൺഗ്രസിന്റെ തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള ലോക്സഭ എംപിയാണ് കാർത്തി ചിദംബരം.
Assembly Election Results 2022 :  പൊട്ടിപ്പാളീസായി കോൺഗ്രസ്; നെറ്റ്ഫ്ലിക്സിലെ നല്ല സിനിമ ഏതെന്ന് ചോദിച്ച് ചിദംബരത്തിന്റെ മകൻ

ചെന്നൈ : അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തകർന്നടിഞ്ഞിരിക്കുമ്പോൾ നെറ്റ്ഫ്ലിക്സിൽ നല്ല സിനിമ ഏതെന്ന് ചോദിച്ച് മുതിർന്ന് കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം. കോൺഗ്രസിന്റെ തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള ലോക്സഭ എംപിയാണ് കാർത്തി ചിദംബരം.

"ഇപ്പോൾ നെറ്റ്ഫ്ലിക്സ് കാണാൻ എന്തെങ്കിലും നിർദേശിക്കുമോ" എന്ന് കാർത്തി തന്റെ ട്വിറ്ററിൽ കുറിച്ചു. 

ALSO READ : UP Election Results 2022: ഹിന്ദി ഹൃദയഭൂമിയില്‍ യോഗിയുടെ പടയോട്ടം; മൂന്നര പതിറ്റാണ്ടിന് ശേഷം യുപിയിലെ അപൂര്‍വ്വ നേട്ടം... ഈ വിജയത്തിന് പിന്നിലെന്ത്?

 

ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ദയനീയ പ്രകടനമാണ് ഇന്ന് ഫലം പുറത്ത് വന്നതോടെ കാണാനിടയായത്. യുപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപിയുടെ തേർവാഴ്ച ഉണ്ടാകുമ്പോൾ വെറും രണ്ട് സീറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു കോൺഗ്രസ്.

കൈയ്യിൽ ഭരണം ഉണ്ടായിരുന്നു പഞ്ചാബിലെ സ്ഥിതി പുറത്ത് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലായി. രണ്ടിടങ്ങളിൽ ഭരിച്ച മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു തോറ്റപ്പോൾ 2013ലെ ഡൽഹി വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു ആം ആദ്മി പാർട്ടി. 

ALSO READ : Goa Assembly Election Result 2022 : ഗോവയിൽ മന്ത്രിസഭ രുപീകരിക്കാൻ ഒരുങ്ങി BJP; 3 സ്വതന്ത്രർ തങ്ങൾക്കൊപ്പമെന്ന് പാർട്ടി അധ്യക്ഷൻ

ഉത്തരഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമാകട്ടെ പിടിച്ചെടുക്കാമെന്ന് കരുതി ഭരണം പടിവാതക്കൽ കലം ഉടച്ച് അവസ്ഥയിലാണ്. ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരമങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും തങ്ങൾക്ക് വേണ്ടിയുള്ള വോട്ടായി മാറ്റാൻ കോൺഗ്രസിന് സാധിച്ചില്ല. ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കാളാണ് തോൽവി ഏറ്റ് വാങ്ങിയത്. മണിപ്പൂരിൽ പ്രധാന പ്രതിപക്ഷമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 

5 സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ജി-23 നേതാക്കാൾ. എന്നാൽ ഇതുവരെ കോൺഗ്രസിന്റെ ഹൈക്കമാൻഡ് തോൽവിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News