Assembly Election 2022: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണ്ണായക യോഗം, വോട്ടെടുപ്പ് തിയതി, കൊറോണ മാർഗ്ഗനിർദ്ദേശം ചര്‍ച്ചയാകും

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍.  അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച  വിഷയങ്ങള്‍ ചര്‍ച്ചയാകും. 11 മണിയ്ക്കാണ് യോഗം ചേരുക.

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 10:30 AM IST
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍.
  • അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയാകും. 11 മണിയ്ക്കാണ് യോഗം ചേരുക.
Assembly Election 2022: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണ്ണായക യോഗം, വോട്ടെടുപ്പ് തിയതി, കൊറോണ മാർഗ്ഗനിർദ്ദേശം ചര്‍ച്ചയാകും

New Delhi: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍.  അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച  വിഷയങ്ങള്‍ ചര്‍ച്ചയാകും. 11 മണിയ്ക്കാണ് യോഗം ചേരുക.

തിരഞ്ഞെടുപ്പ് തിയതിയും കൊറോണ മാർഗ്ഗനിർദ്ദേശങ്ങളുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട എന്നാണ് റിപ്പോര്‍ട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.  ഈ  യോഗത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ  (Election Commission) പൂർത്തിയാക്കി. 

കോവിഡ്  മൂന്നാം  തരംഗത്തിന്‍റെ  (Covid Third Wave) ഭീതിയില്‍  നടക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍   കൊറോണയുടെ മാർഗരേഖ കൂടുതൽ കർശനമായിരിയ്ക്കും എന്നാണ് സൂചന.

Also Read: UP Assembly Election 2022: യോഗിയുടെ കാലത്ത് കണ്ടത് വെറും ട്രെയ്‌ലര്‍, ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളൂ...! നിതിന്‍ ഗഡ്കരി

തിരഞ്ഞെടുപ്പ് തിയതികള്‍  പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി  തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് നടക്കേണ്ട  എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും  സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അഭിപ്രായം.  

ഇത്തവണ.  തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ  സ്ഥാനാർത്ഥികളുടെ ചെലവ് പരിധിയും കമ്മീഷൻ വർദ്ധിപ്പിച്ചിട്ടുണ്ട്. വലിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, സ്ഥാനാർത്ഥികൾക്ക് 40 ലക്ഷം വരെ ചെലവഴിക്കാം, നേരത്തെ ഈ പരിധി 28 ലക്ഷമായിരുന്നു. എന്നാല്‍, ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത് 20 ലക്ഷത്തിൽ നിന്ന് 28 ലക്ഷമായി ഉയർത്തി. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനായും  ഈ പരിധി വർധിപ്പിച്ചു, വലിയ സംസ്ഥാനങ്ങളിൽ ഇത് 70 ലക്ഷത്തിൽ നിന്ന് 95 ആയി ഉയർത്തി, ചെറിയ സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികൾക്ക് ഇപ്പോൾ 75 ലക്ഷം വരെ ചെലവഴിക്കാനാകും.

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News