Rajasthan Election: രാജ്യത്ത് ഭയം പടർത്തുന്നു..., മകന് സമൻസ് കിട്ടിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ അശോക്‌ ഗെഹ്ലോട്ട്

Rajasthan Election:  സംസ്ഥാനത്ത് നടക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് രംഗത്തെത്തി. ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന്  ഗെഹ്ലോട്ട് ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2023, 05:03 PM IST
  • വ്യാഴാഴ്ച രാവിലെ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്താസാരയുടെ ജയ്പൂരിലെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി.
Rajasthan Election: രാജ്യത്ത് ഭയം പടർത്തുന്നു..., മകന് സമൻസ് കിട്ടിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ അശോക്‌ ഗെഹ്ലോട്ട്

Rajsthan: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ഛത്തീസ്ഗഡിലും ED അന്വേഷണ നടപടികള്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

Also Read:  India Vs Bharat: ഇന്ത്യയുടെ പുനർനാമകരണം, എൻസിഇആർടി പാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം  
 
രാജസ്ഥാനിലെ പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) സംഘം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്തസാരയുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ മകനും ED സമന്‍സ് അയച്ചിട്ടുണ്ട്.  ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട്  (ഫെമ) കേസിന്‍റെ അന്വേഷണത്തിനായാണ് വൈഭവ് ഗെഹ്ലോട്ടിന് സമന്‍സ്. 

Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക 

2023 രാജസ്ഥാൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ ED സംസ്ഥാനത്ത് സജീവമായിരിയ്ക്കുകയാണ്.  ഇത്തവണ ഇഡിയുടെ ലക്ഷ്യം മറ്റാരുമല്ല, രാജസ്ഥാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ദോത്താസാരയാണ്. രാജസ്ഥാനിലെ പേപ്പർ ചോർച്ച കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘം രാവിലെ മുതൽ സംസ്ഥാനത്ത് സജീവമായിരുന്നു. 

Also Read:  Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
വ്യാഴാഴ്ച രാവിലെ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്താസാരയുടെ ജയ്പൂരിലെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി. ഔദ്യോഗിക വൃത്തങ്ങളാണ് ഈ വിവരം പങ്കുവെച്ചത്.

കഴിഞ്ഞ വർഷം രാജസ്ഥാനിൽ നടന്ന പേപ്പർ ചോർച്ച കേസ് ഇഡി സംഘം ചോദ്യം ചെയ്യുകയും അന്വേഷിക്കുകയും ചെയ്യുകയാണ്. ഇതോടൊപ്പം ഇഡി സംഘം ഗോവിന്ദ് സിംഗ് ദോത്താസാരയുടെയും ബന്ധുക്കളുടെയും വീട്ടിലെത്തിയതായും അവിടെയും ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.  പേപ്പർ ചോർച്ച കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രാജസ്ഥാനിൽ പത്തോളം സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. 

അതേസമയം, സംസ്ഥാനത്ത് നടക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് രംഗത്തെത്തി. ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന്  ഗെഹ്ലോട്ട് ആരോപിച്ചു. രാജസ്ഥാനിലെ സ്ത്രീകൾക്കും കർഷകർക്കും പാവപ്പെട്ടവർക്കും കോൺഗ്രസ് നൽകുന്ന ഉറപ്പുകളുടെ പ്രയോജനം ലഭിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല എന്നും ആദ്ദേഹം ആരോപിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ഗോവിന്ദ് സിംഗ് ദോത്താസാരയും ആരോപിച്ചു. സിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി കേന്ദ്ര നേതൃത്വം തുടർച്ചയായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ റെയ്ഡുകളെല്ലാം നടക്കുന്നത്, എന്തുകൊണ്ടാണ് ഇതുവരെ ഒരു ബിജെപി നേതാവിനെ പോലും റെയ്ഡ് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലില്‍ അയക്കാനാണ് ബിജെപിയുടെ നീക്കമെന്നും മമത ആരോപിച്ചു. 

ഏതെങ്കിലും തരത്തിലുള്ള അഴിമതി നടന്നതായി ബിജെപിക്ക് തോന്നുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നിങ്ങൾ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പ് അശോക് ഗെഹ്ലോട്ടിന്‍റെ മകന് സമന്‍സ് അയച്ചത് എന്തിനാണ്?  റെയ്ഡ് നടത്തിയത് എന്തിനാണ്? നിങ്ങൾക്ക് യുദ്ധം ചെയ്യണമെങ്കില്‍ അത് രാഷ്ട്രീയമായി ചെയ്യുക, പക്ഷേ കള്ളം പറയരുത്. വ്യവസായികളും ഇപ്പോള്‍ പേടിച്ച് രാജ്യം വിടുകയാണ്, മമത പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News