Mission Punjab 2022: 18 കഴിഞ്ഞ സ്ത്രീകള്‍ക്ക് മാസം 1000 രൂപ...!! പ്രഖ്യാപനവുമായി അരവിന്ദ് കേജ്‌രിവാൾ

2022 തുടക്കത്തില്‍ തിരഞ്ഞടുപ്പ് നടക്കുന്ന പഞ്ചാബ് ലക്ഷ്യമിട്ട് AAP ശക്തമായി രംഗത്ത്....  ബമ്പര്‍ ഓഫറുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിലെ വേദികളില്‍...   

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 06:55 PM IST
  • പഞ്ചാബിൽ AAP അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നല്‍കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ
  • ലോകത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതി എന്നാണ് അരവിന്ദ് കേജ്‌രിവാൾ ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്‌.
Mission Punjab 2022: 18 കഴിഞ്ഞ സ്ത്രീകള്‍ക്ക് മാസം 1000 രൂപ...!! പ്രഖ്യാപനവുമായി അരവിന്ദ് കേജ്‌രിവാൾ

New Delhi: 2022 തുടക്കത്തില്‍ തിരഞ്ഞടുപ്പ് നടക്കുന്ന പഞ്ചാബ് ലക്ഷ്യമിട്ട് AAP ശക്തമായി രംഗത്ത്....  ബമ്പര്‍ ഓഫറുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിലെ വേദികളില്‍...   

2022-ല്‍ നടക്കുന്ന നിയമസഭ  തിരഞ്ഞെടുപ്പില്‍ പഞ്ചാബിൽ ആം ആദ്മി പാർട്ടി (Aam Aadmi Party) അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ നല്‍കുമെന്ന്  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ  (Arvind Kejriwal) പ്രഖ്യാപിച്ചു.  തിങ്കളാഴ്ച പഞ്ചാബിലെ മോഗയിൽവച്ചാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഈ  പ്രഖ്യാപനം.  ലോകത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതി (world's biggest women empowerment program) എന്നാണ് അരവിന്ദ് കേജ്‌രിവാൾ ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്‌. 

Also Read: Mission Uttar Pradesh 2022: മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമാവുന്ന ഉത്തര്‍ പ്രദേശ്‌ ലക്ഷ്യമാക്കി AIMIM, 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഒവൈസി

Aam Aadmi Party (AAP) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ  രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് പഞ്ചാബിലെത്തിയത്.  അവിടെ അദ്ദേഹം തന്‍റെ  'മിഷൻ പഞ്ചാബ്'  (Mission Punjab) പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.  പഞ്ചാബിലെ സ്ത്രീകൾക്ക് വേണ്ടിയും അവരുടെ ഉന്നമനത്തിനുവേണ്ടിയും  മോഗയിൽ നടക്കുന്ന പാർട്ടി പരിപാടിയിൽ വലിയ പ്രഖ്യാപനങ്ങൾ  ഉണ്ടാവുമെന്ന്  അരവിന്ദ് കേജ്‌രിവാൾ മുന്‍പ്  അമൃത്സറിൽ പറഞ്ഞിരുന്നു.

Also Read: UP Assembly Election 2022: ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്‍റെ തരംഗം, BJPയെ ഇല്ലാതാക്കുമെന്ന് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പരിപാടിയായിരിക്കും ഇതെന്നാണ്  സ്ത്രീകൾക്കുള്ള സഹായധന പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. 

ചൊവ്വാഴ്ച, നവംബർ 23ന്  കേജ്‌രിവാൾ  അമൃത്സറിൽ വാർത്താ സമ്മേളനം നടത്തും തുടര്‍ന്ന് പാർട്ടി പരിപാടിയിലും പങ്കെടുത്തശേഷമായിരിയ്ക്കും ഡല്‍ഹിയ്ക്കുള്ള  മടക്കം...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News