ഇന്ത്യ ചൈന അതിർത്തിയിൽ പ്രശ്നം വഷളായിക്കൊണ്ടിരിക്കവേ, ഇന്ത്യയിൽ ചൈനീസ് അപ്പുകൾക്കും, കമ്പനികൾക്കും എതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമായിരുന്നു. പലരും തങ്ങളുടെ ഫോണിലെ ചൈനീസ് ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത് കഴിഞ്ഞ ദിവസം അർണബ് ഗോസ്വാമി നടത്തിയ ഒരു ഡിബേറ്റ് ആണ്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു അർണബിന്റെ ചർച്ചയും.'ചൈന ഗെറ്റ് ഔട്ട്' എന്ന ഹാഷ് ടാഗിലായിരുന്നു ചർച്ച നടന്നത്. പക്ഷേ, ചൈനീസ് ഉത്പ്പനങ്ങള്‍ എല്ലാം ഉപേക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി നടന്ന ചര്‍ച്ച സ്പോണ്സര് ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ആയിരുന്നു. സംഭവം പുറത്തായതോടെ ചാനലും അര്‍ണബ് ഗോസ്വാമി(Arnab Goswami)യും വീണ്ടും വിവാദത്തിലായി.
Nation first @republic ? pic.twitter.com/2Foa4hWBO9
— Mohammed Zubair (@zoo_bear) June 17, 2020
ഇതോടെ റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ ട്രോളുകളാണ് വരുന്നത്. ഒട്ടും ലജ്ജയില്ലാത്ത വീണ്ടും റിപ്പബ്ലിക് ടിവി ചൈനീസ് കമ്പനികളില്‍ നിന്ന് പണം എടുക്കുകയും ചൈനയെ ആക്രോശിക്കുകയും ചെയ്യുന്നു. അര്‍നബ് ഗോസ്വാമി മനസ്സാക്ഷിയില്ലാത്തവന് മാത്രമല്ല അയാള്‍ ദേശവിരുദ്ധനായ ആശയഭ്രാന്തന്‍ കൂടിയാണ്, എന്ന് മാധ്യമപ്രവര്ത്തകന് കൂടിയായ ആര്‍കെ രാധാകൃഷ്ണന് ട്വീറ്റ് ചെയ്തിരുന്നു.
One more! Shameless @republic takes money from #Chinese companies and pretend to scream at #China. #ArnabGoswami is not just unscrupulous; he's an anti-national bigot pic.twitter.com/VcxUQ32Q4z
— RadhakrishnanRK (@RKRadhakrishn) June 17, 2020
ചൈനക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം കത്തിപ്പടരുന്നതായി കാണിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ പല റിപ്പോര്‍ട്ടുകളും സ്പോണ്സര് ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയായിരുന്നെന്ന വിവരങ്ങളും പുറത്തുവന്നു.
റിപ്പബ്ലിക് ടിവിയുടെ മിക്ക പരിപാടിയുടേയും സ്പോണ്‍സര്‍മാര്‍ വിവോയും ഹൈക്കും ഒലയും പേടി എമ്മുമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ചൈനീസ് ഉത്പ്പന്നത്തിന്റെ പരസ്യം വാങ്ങി എന്തിനാണ് ഇത്തരത്തിലുള്ള നാടകങ്ങള്‍ കളിക്കുന്നതെന്നാണ് ചിലര്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമായി ചോദിക്കുന്നത്