Army Vehicle Accident: ലഡാക്കില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Army Vehicle Accident:  മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വൈകുന്നേരം 5.45 ഓടെ, കിയാരിക്ക് 7 കിലോമീറ്റർ മുന്‍പ്  സൈനിക വാഹനം താഴ്‌വരയിൽ തെന്നി കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 11:09 PM IST
  • സൈനിക വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 സൈനികർ മരിച്ചു. അപകടത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ലഡാക്കിലെ പ്രതിരോധ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
Army Vehicle Accident: ലഡാക്കില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Army Vehicle Accident: ലഡാക്കിൽ വൻ അപകടം.... സൈനിക വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 സൈനികർ മരിച്ചു. അപകടത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ലഡാക്കിലെ പ്രതിരോധ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് സൂചന.  

Also Read:  Mangal Gochar 2023:  ഈ 3 രാശിക്കാര്‍ക്ക് അടുത്ത ഒന്നര മാസം ദുരിതം, കാരണമിതാണ്  

ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടക്കുന്നത്.  കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേ ജില്ലയിൽ ഒരു സൈനിക വാഹനം റോഡിൽ നിന്ന് തെന്നി അഗാധമായ കൊക്കയിലേയ്ക്ക് പതിച്ചു. തെക്കൻ ലഡാക്കിലെ നിയോമയിലെ കേരെയിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത്  രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  

Also Read:  Mars Transit: കന്നി രാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും 

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വൈകുന്നേരം 5.45 ഓടെ, കിയാരിക്ക് 7 കിലോമീറ്റർ മുന്‍പ്  സൈനിക വാഹനം താഴ്‌വരയിൽ തെന്നി കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. 300 അടി താഴ്ചയുള്ള കൊക്കയിലാണ് വാഹനം വീണതെന്നാണ് വിവരം. കരു ഗാരിസണിൽ നിന്ന് ലേയ്ക്ക് സമീപമുള്ള ക്യാരിയിലേയ്ക്കുള്ള യാത്രയിലായിരുന്നു അപകടത്തില്‍പ്പെട്ട സൈനിക വാഹനം എന്നാണ് റിപ്പോര്‍ട്ട്.  മരണപ്പെട്ട 9 സൈനികരിൽ 2 ജെസിഒമാരും 7 സൈനികരും ഉൾപ്പെടുന്നു.

സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഗാധമായ ദുഃഖം രേഖപ്പെടുത്തി

ലഡാക്കിലെ ലേയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.  നമ്മുടെ രാഷ്ട്രത്തിനുവേണ്ടി അവര്‍ ചെയ്ത മാതൃകാപരമായ സേവനം നാം ഒരിക്കലും മറക്കില്ല. രാജ്യം മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റ സൈനികരെ ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവര്‍ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, അദ്ദേഹം ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News