ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. പരിശോധനയിൽ അർജുന്റെ ലോറിയിൽ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന തടി കണ്ടെത്തി. 4 കഷ്ണം തടിയാണ് കണ്ടെത്തിയത്. 8 കിലോമീറ്റർ മാറിയാണ് തടി കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ്.
അതേസമയം രക്ഷാദൗത്യം പിന്നെയും നീളുകയാണ്. പുഴയിലെ ശക്തമായ അടിയൊഴുക്കാണ് ഇതിന് കാരണം. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് പുഴയ്ക്കടിയിലേക്ക് ഇറങ്ങാനാകുന്നില്ലെന്ന് നാവിക സേന വ്യക്തമാക്കി. ഡൈവർമാർക്ക് ട്രക്കിന് മുകളിലായി ഡിങ്കി ബോട്ടുകൾ നിലനിർത്താനും കഴിയുന്നില്ലെന്നാണ് വിവരം.
Also Read: Gold Rate Today: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപ
അതേസമയം ട്രക്കിന്റെ ക്യാബിൻ കണ്ടെത്താൻ ഡ്രോൺ പറത്തിയുള്ള പരിശോധന നടക്കുകയാണ്. ഈ പരിശോധനയിൽ പുഴയ്ക്കടിയിലെ ട്രക്കിന്റെ സ്ഥാനവും എങ്ങനെയാണ് അതിന്റെ കിടപ്പെന്നും മനസിലാകും. എന്നാൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഈ ഡ്രോൺ പരിശോധനയിൽ സാധിക്കില്ലെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. അത് സാധിച്ചില്ലെങ്കിൽ ദൗത്യം ഇനിയും നീളാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.