Kuno National Park Cheetah: ശരീരത്തിൽ മുറിവ്; കുനോയിലെ ഒരു ചീറ്റ പുലി കൂടി ചത്തു

One more Cheetah died in kuno national park:  കഴിഞ്ഞ നാല് മാസത്തിനിടെ കുനോയില്‍ ചാവുന്ന എട്ടാമത്തെ ചീറ്റപ്പുലിയാണ് സൂരജ്.

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 11:34 PM IST
  • ചത്ത ചീറ്റയുടെ ശരീരത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
  • കഴിഞ്ഞ ദിവസം തേജസ് എന്ന ആണ്‍ചീറ്റയും ഇത്തരത്തിൽ ചത്തിരുന്നു.
Kuno National Park Cheetah: ശരീരത്തിൽ മുറിവ്; കുനോയിലെ ഒരു ചീറ്റ പുലി കൂടി ചത്തു

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റപുലികളിൽ ഒരെണ്ണം കൂടി ചത്തു.  ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച സൂരജ് എന്ന ആണ്‍ ചീറ്റയാണ്  വെള്ളിയാഴ്ചയോടെ ചത്തത്. കഴിഞ്ഞ നാല് മാസത്തിനിടെ കുനോയില്‍ ചാവുന്ന എട്ടാമത്തെ ചീറ്റപ്പുലിയാണ് സൂരജ്.

ചത്ത ചീറ്റയുടെ ശരീരത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ചാവാനുള്ള കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളുവെന്ന് ഫോറസ്റ്റ് പ്രിന്‍സിപ്പില്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം തേജസ് എന്ന ആണ്‍ചീറ്റയും ഇത്തരത്തിൽ ചത്തിരുന്നു. ഇതിന്റെ ശരീരത്തിലും മുറിവുണ്ടായിരുന്നു.

ALSO READ: അടുത്ത 5 ദിവസത്തേക്ക് രാജ്യത്തെ കാലാവസ്ഥ എങ്ങനെയായിരിക്കും, IMD അലേര്‍ട്ട് എന്താണ് പറയുന്നത്?

മാര്‍ച്ച് 27ന് ഈ കൂട്ടത്തിൽ ഉൾപ്പെട്ട സാക്ഷ എന്ന പെണ്‍ ചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചത്തിരുന്നു. ഏപ്രില്‍ 23ന് ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് ഉദയ് എന്ന ആണ്‍ ചീറ്റയും ചത്തു. മേയ് ഒമ്പതിന് ദക്ഷ എന്ന പെണ്‍ ചീറ്റ ആണ്‍ ചീറ്റയുമായുള്ള ഏറ്റുമുട്ടലിനിടയിൽ ചത്തു. ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ഇതിനുമുൻപ് ചത്തിരുന്നു.

ചീറ്റകളുടെ മരണ സംഖ്യ ഉയരുന്നത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. 70 വര്‍ഷംമുമ്പ് വംശനാശം സംഭവിച്ച ചീറ്റവിഭാഗത്തെ വീണ്ടും ഇന്ത്യയില്‍ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും 20 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News