അമരാവതി: ആന്ധ്രാപ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിച്ചു. നെല്ലൂരിൽ ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവ് എന്‍ ചന്ദ്രബാബു നായിഡുവിന്റെ റോഡ്ഷോയ്ക്കിടെയാണ് അപകടമുണ്ടായത്. പൊതുസമ്മേളനത്തില്‍ ആയിരക്കണക്കിന് ടിഡിപി പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്തിരുന്നു. ചന്ദ്രബാബു നായിഡു സമ്മേളന നഗരിയിലേക്ക് എത്തിയപ്പോള്‍ ആളുകള്‍ തിക്കും തിരക്കുമുണ്ടാക്കി. ഇതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് ആന്ധ്രപ്രദേശ് പോലീസ് വ്യക്തമാക്കുന്നത്. തിരക്കില്‍പ്പെട്ട് ഞെരുങ്ങി ആളുകൾ ഓടയിലേക്കും വീണു.
പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ റാലിയില്‍ പങ്കെടുക്കാനെത്തി. സംഘാടകർക്ക് തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. ഇതിനിടെ ടിഡിപി പ്രവര്‍ത്തകര്‍ തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ പൊതുജനങ്ങള്‍ ഓടുന്നതിനിടെയാണ് ചിലര്‍ ഓടയിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ 10 പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പരിപാടി റദ്ദാക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
ALSO READ: South Korea Halloween Stampede : ഹാലോവീൻ ആഘോഷത്തിനിടെ ദുരന്തം ഉണ്ടായത് എങ്ങനെ?
മരിച്ച ആളുകളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. എൻ ചന്ദ്രബാബു നായിഡു നടത്തിയ റോഡ്ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
Pained by the mishap at a public meeting in Nellore, AP. Condolences to the bereaved families. May the injured recover soon. An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased and the injured would be given Rs. 50,000: PM @narendramodi
— PMO India (@PMOIndia) December 29, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...