ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ കര്‍ഷസംഘത്തിനിടയിലേക്ക് ലോറി പാഞ്ഞു കയറി 20 മരണം

ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ കര്‍ഷസംഘത്തിനിടയിലേക്ക് ലോറി പാഞ്ഞു കയറി 20 പേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചിറ്റൂരിലെ യെര്‍പ്പെഡുവിലാണ് അപകടമുണ്ടായത്.

Last Updated : Apr 21, 2017, 05:32 PM IST
ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ കര്‍ഷസംഘത്തിനിടയിലേക്ക് ലോറി പാഞ്ഞു കയറി 20 മരണം

അമരാവതി: ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ കര്‍ഷസംഘത്തിനിടയിലേക്ക് ലോറി പാഞ്ഞു കയറി 20 പേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചിറ്റൂരിലെ യെര്‍പ്പെഡുവിലാണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടമുണ്ടായത്. സുവർണ്ണമുഖി നദിക്ക് സമീപം പ്രവർത്തിക്കുന്ന അനധികൃത ക്വാറിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കർഷകർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. 

അമിതിവേഗതയില്‍ വന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. ഇലക്ട്രിക് പോസ്റ്റ് വീണ് 14 പേര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചതായി റെനിഗുണ്ട ഡെപ്യൂട്ടി സൂപ്രണ്ട് കെ.എസ് നഞ്ഞാഡപ്പ പറഞ്ഞു. ആറു പേര്‍ ലോറിയുടെ ചക്രത്തിനടിയില്‍പ്പെട്ടാണ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending News