Amith Shah: 'ആദ്യമായല്ല അവർ സനാതന ധർമ്മത്തെ അപമാനിക്കുന്നത്': ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

Amith Shah about Sanathan Dharma:  ഇന്ന് മോദിജി ജയിച്ചാൽ സനാതന ഭരിക്കും എന്നാണ് കോൺഗ്രസ് പാർട്ടി പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 05:12 PM IST
  • രാജസ്ഥാനിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • മോദിജി ജയിച്ചാൽ സനാതന ഭരിക്കും എന്നാണ് കോൺഗ്രസ് പാർട്ടി പറയുന്നത്.
Amith Shah: 'ആദ്യമായല്ല അവർ സനാതന ധർമ്മത്തെ അപമാനിക്കുന്നത്': ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

രാജസ്ഥാൻ: സനാതന ധർമ്മത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ സഖ്യം സനാതന ധർമ്മത്തെ അപമാനിക്കുകയാണെന്നും ഡിഎംകെയുടെയും കോൺഗ്രസിന്റെയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സനാതന ധർമ്മം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു എന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ALSO READ: തുടർച്ചയായ ലൈംഗികപീഡനം; അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

നമ്മുടെ 'സനാതന ധർമ്മ'ത്തെ അവർ അപമാനിക്കുന്നത് ഇതാദ്യമല്ല, ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്ന് മൻമോഹൻ സിംഗ് പറഞ്ഞു, എന്നാൽ ഞങ്ങൾ പറയുന്നത് ദരിദ്രർക്കും ആദിവാസികൾക്കും ദലിതർക്കും പിന്നാക്കക്കാർക്കുമാണെന്നാണ്. ഇന്ന് മോദിജി ജയിച്ചാൽ സനാതന ഭരിക്കും എന്നാണ് കോൺഗ്രസ് പാർട്ടി പറയുന്നത്. ലഷ്‌കറെ തൊയ്ബയേക്കാൾ അപകടകാരികളാണ് ഹിന്ദു സംഘടനകളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി ഹിന്ദു സംഘടനകളെ ലഷ്‌കറെ തൊയ്ബയോടാണ് താരതമ്യം ചെയ്തത്. ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയയും ഡെങ്കിപ്പനിയുമായി താരതമ്യപ്പെടുത്തിയത് വൻ വിവാദമായി മാറിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News