Amit Shah കർഷക പ്രക്ഷോഭത്തിനിടെ പരിക്കേറ്റ Delhi Police ഉദ്യോഗസ്ഥരെ ഇന്ന് സന്ദർശിക്കും

നോർത്ത് ഡൽഹിയിലെ രണ്ട് ആശുപത്രികളിലാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്. പ്രക്ഷോഭത്തിൽ ഏകദേശം 400 ഓളം പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് പരിക്കേറ്റത്

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 04:19 PM IST
  • നോർത്ത് ഡൽഹിയിലെ രണ്ട് ആശുപത്രികളിലാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്.
  • പ്രക്ഷോഭത്തിൽ ഏകദേശം 400 ഓളം പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് പരിക്കേറ്റത്
  • കർഷക നേതാക്കൾ നടത്തിൽ വിദ്വേഷകരമായ പ്രസം​ഗമാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത് എന്ന് ഡൽഹി പൊലീസ്
  • Tractor Rally നടത്താനുള്ള നിബന്ധനകൾ ഒന്നും പാലിച്ചില്ലയെന്നും ഡൽഹി പൊലീസ്
Amit Shah കർഷക പ്രക്ഷോഭത്തിനിടെ പരിക്കേറ്റ Delhi Police ഉദ്യോഗസ്ഥരെ ഇന്ന് സന്ദർശിക്കും

New Delhi: Republic Day ൽ കാർഷിക നിയമത്തിനെതിരെ കർഷകരുടെ പ്രക്ഷോഭത്തിൽ പരിക്കേറ്റ Delhi Police ഉദ്യോഗസ്ഥരെ ഇന്ന് ആഭ്യന്തര മന്ത്രി Amit Shah സന്ദർശിക്കും. നോർത്ത് ഡൽഹിയിലെ രണ്ട് ആശുപത്രികളിലാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്. കർഷക പ്രക്ഷോഭത്തിൽ ഏകദേശം 400 ഓളം പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് പരിക്കേറ്റിരിക്കുന്നത്.

കർഷക നേതാക്കൾ നടത്തിൽ വിദ്വേഷകരമായ പ്രസം​ഗമാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചതെന്നും അതിനെ തുടർന്ന് 394 പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റെന്നും കഴിഞ്ഞ ദിവസം Delhi Police അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

കർഷക യൂണിയനുകൾ ഡൽഹി പൊലീസുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ച Tractor Rally നടത്താനുള്ള നിബന്ധനകൾ ഒന്നും പാലിച്ചില്ലയെന്ന് ഡൽഹി പൊലീസ് കമ്മീഷ്ണർ എസ്എൻ ശ്രീവാസ്തവ കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 5000 ട്രാക്ടറുകളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് 5 മണിക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ച റാലി‌ നിബന്ധനകൾ ഒന്നും പാലിക്കാതെ അക്രമം അഴിച്ചു വിടുകയായിരുന്നു കർഷകരെന്ന് പൊലീസ് പറഞ്ഞു.

ALSO READ: Farmers Protest: സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ

20 കർഷക നേതാക്കൾക്കെതിരെ (Farmers Union) ഡൽഹി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവർ മൂന്ന് ദിവസത്തിനുള്ളിൽ പൊലീസിന് മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നുണ്ട്.

26ന്  രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ പതിനായിര കണക്കിന് വരുന്ന കർഷക‌ർ ഡൽഹി പൊലീസിന്റെ ബാരിക്കേഡുകൾ ഭേദിച്ച് ആക്രമണങ്ങൾ അഴിച്ചു വിടുകയായിരുന്നു. ന​ഗരത്തിൽ കയറി പ്രക്ഷോഭം നടത്തിയ കർഷകർ രാജ്യത്തിന്റെ ചരിത്ര പ്രധാനമായ ചെങ്കോട്ടയിൽ (Red Fort) പ്രവേശിച്ച മതവുമായി ബന്ധപ്പെട്ട് കൊടി ഉയർത്തുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിയാണ് ദേശീയ പതാക അല്ലാതെ മറ്റൊരു പതാക ചെങ്കോട്ടയിൽ ഉയരുന്നത്. 

ALSO READ: Farmers Protest: ഉള്ളിൽ ഒളിഞ്ഞും തെളിഞ്ഞും പാക് ബന്ധങ്ങൾ

പ്രക്ഷോഭത്തിനിടെ Delhi ITO യിൽ വെച്ച് ഒരാൾ മരിക്കാനും ഇടയായി. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News