Viral Video: ഇതാണ് പാർട്ടിയുടെ കരുത്ത്.. കർണാടകയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് അമിത് ഷാ

Viral Video: വീഡിയോ കര്‍ണാടകയിലെ ദേവനഹള്ളിയില്‍ നിന്നുള്ളതാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പ്രായമുള്ള ഒരാൾ  മോദിയുടെ കട്ടൗട്ട് തന്റെ തലയിലിട്ടിരിക്കുന്ന തുണികൊണ്ട് തുടയ്ക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 12:36 PM IST
  • നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന വ്യക്തിയുടെ വീഡിയോ വൈറൽ
  • അമിത് ഷായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
Viral Video: ഇതാണ് പാർട്ടിയുടെ കരുത്ത്.. കർണാടകയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് അമിത് ഷാ

ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകൾ തരംഗം സൃഷ്ടിക്കുന്ന ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന വ്യക്തിയുടെ വീഡിയോ അമിത് ഷാ പങ്കുവെച്ചത് വൈറലാകുകയാണ്.  മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള സ്നേഹവുമാണ് കർണാടകയിൽ ബിജെപി നേടിയെടുത്തിട്ടുള്ളതെന്ന അവകാശവുമായി ബിജെപി കര്‍ണാടക യൂണിറ്റ് പുറത്തുവിട്ട വീഡിയോയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെച്ചത്.   ഇതാണ് പാര്‍ട്ടിയുടെ കരുത്തെന്ന് അവകാശപ്പെട്ടുകൊണ്ട് പങ്കുവെച്ച ഈ വീഡിയോ  സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Also Read: Karntaka BJP Ministers Wealth: 5 വര്‍ഷം കൊണ്ട് ബിജെപി മന്ത്രിമാരുടേയും ഭാര്യമാരുടേയും സമ്പത്തില്‍ വന്‍ വര്‍ദ്ധന...!!

Also Reaf: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

 

പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗത്തെപ്പോലെയാണ് രാജ്യത്തെ ജനങ്ങള്‍ കാണുന്നതെന്ന കുറിപ്പോടെയാണ് കര്‍ണാടക ബിജെപി എന്ന ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ കര്‍ണാടകയിലെ ദേവനഹള്ളിയില്‍ നിന്നുള്ളതാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പ്രായമുള്ള ഒരാൾ  മോദിയുടെ കട്ടൗട്ട് തന്റെ തലയിലിട്ടിരിക്കുന്ന തുണികൊണ്ട് തുടയ്ക്കുന്നത്.  ഇത് ചിത്രരകരിക്കുന്നയാൾ ആ വ്യക്തിയോട് പണത്തിനുവേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കുന്നതും നിങ്ങൾക്ക് കേൾക്കാം. എന്നാല്‍ പണം തനിക്ക് വേണ്ടെന്നും താൻ ആരില്‍നിന്നും പണം വാങ്ങാറില്ലെന്നും. അദ്ദേഹത്തോടുള്ള അതായത് പ്രധാന്മന്ത്രിയോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അയാൾ മറുപടി നല്‍കിയിരിക്കുന്നത്.  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രചാരണവുമായി ബന്ധപ്പെട്ട് അമിത് ഷാ ഇപ്പോൾ അവിടെയുണ്ട്.  തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയും മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയും അദ്ദേഹം നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News