Amazing Trick: തടികൊണ്ടൊരു ട്രെഡ്‌മിൽ...!! വൈദ്യുതിയും ലാഭം...

സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളുമാണ് അനുദിനം എത്താറുള്ളത്. ചില വീഡിയോകള്‍ നമ്മെ ഏറെ അതിശയിപ്പിക്കാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിയ്ക്കുന്നത്‌.

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 06:56 PM IST
  • വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുന്ന തടികൊണ്ടുള്ള ഈ അത്ഭുത ട്രെഡ്‌മിൽ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത് തെലങ്കാനയില്‍ നിന്നുള്ള ഒരു യുവാവാണ്.
Amazing Trick: തടികൊണ്ടൊരു ട്രെഡ്‌മിൽ...!! വൈദ്യുതിയും ലാഭം...

Amazing Trick: സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളുമാണ് അനുദിനം എത്താറുള്ളത്. ചില വീഡിയോകള്‍ നമ്മെ ഏറെ അതിശയിപ്പിക്കാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിയ്ക്കുന്നത്‌.

അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങള്‍ക്കും  വളരെ എളുപ്പത്തില്‍  ഒരു പരിഹാരം കണ്ടെത്തുന്നവരാണ് ഇന്ത്യക്കാര്‍ എന്ന കാര്യത്തില്‍  തര്‍ക്കമില്ല. ഇക്കാര്യത്തില്‍ ചില ആള്‍ക്കാര്‍ക്ക് അസാമാന്യ കഴിവാണ്.  

ഏതെങ്കിലും കാര്യത്തിന് ചെലവ് കുറച്ച് കുറുക്കു വഴിയിലൂടെ പരിഹാരം കാണുവാന്‍ ചിലര്‍ വളരെ മിടുക്കരാണ്.  ഇക്കാര്യത്തില്‍ ഇവരുടെ കഴിവ് അംഗീകരിച്ചേ മതിയാകൂ...  

ഫിറ്റ്‌നസ് പ്രേമികൾക്ക് പ്രയോജനം ചെയ്യുന്ന തരത്തിലുള്ള ഒരു സംഗതിയാണ് തെലങ്കാനക്കാരനായ ഈ യുവാവ്‌ കണ്ടെത്തിയിരിയ്ക്കുന്നത്. സംഭവം ഒരു  ട്രെഡ്‌മിൽ ആണ്.....  വൈദ്യുതിയില്ലാതെ പ്രവർത്തിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. രണ്ടാമത് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത് തടികൊണ്ടാണ്....!!  

വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുന്ന തടികൊണ്ടുള്ള ഈ അത്ഭുത ട്രെഡ്‌മിൽ രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത് തെലങ്കാനയില്‍ നിന്നുള്ള ഒരു യുവാവാണ്. 

വീഡിയോ കാണാം :-

 

വീഡിയോയില്‍ ആദ്യം, അദ്ദേഹം ട്രെഡ്‌മില്ലിന്‍റെ ഭാഗങ്ങള്‍ ഉണ്ടാക്കുന്നത് കാണാം.. പിന്നീട് അത്  വേണ്ടരീതിയില്‍ ഘടിപ്പിക്കുകയാണ്....  ഇരുവശത്തും കൈപിടിയുണ്ട്...   തടികൊണ്ടുള്ള വീതികുറഞ്ഞ  പടികള്‍ വേഗത്തില്‍ ഉരുളുമ്പോൾ അതനുസരിച്ച്  അദ്ദേഹം കാലുകൾ ചലിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഇരുവശത്തുമുള്ള തടികൊണ്ടുള്ള  ഹാൻഡിലുകളില്‍ പിടിച്ച് അദ്ദേഹം തടികൊണ്ടുള്ള ട്രെഡ്‌മില്ലിന്‍റെ  പ്രവർത്തനം അദ്ദേഹം വിവരിയ്ക്കുകയാണ്.  

വ്യവസായി ആനന്ദ് മഹീന്ദ്രയാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. " കരകൗശല നൈപുണ്യത്തോടുള്ള  അഭിനിവേശവും അർപ്പണബോധവും ഈ ഉപകരണത്തെ ഒരു ട്രെഡ്‌മില്‍ മാത്രമല്ല,  മഹത്തായ ഒരു കലാസൃഷ്ടിയാക്കുന്നു. എനിക്ക് ഒരെണ്ണം വേണം..." അദ്ദേഹം  കുറിച്ചു.  
വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുന്ന  അതിശയകരമായ ട്രെഡ്‌മിൽ"  എന്ന അടിക്കുറിപ്പോടെ അരുൺ ഭഗവതുല എന്ന ട്വിറ്റർ ഉപയോക്താവ് ആണ് വീഡിയോ ആദ്യം പങ്കിട്ടത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News